ETV Bharat / state

'ഞങ്ങളും മനുഷ്യരാണ്, ഇരിക്കാന്‍ ഒരു വരാന്തയെങ്കിലും തന്നൂടേ'; ഇവരുടെ അപേക്ഷ ആരെഴുതും...

തിരുവനന്തപുരം നഗരസഭ ഓഫീസിന് മുന്‍പിലെ ഫുട്‌പാത്തിലിരുന്ന് ആവശ്യകാര്‍ക്ക് അപേക്ഷ എഴുതി നൽകുന്നവർ. മഴയും വെയിലും കണക്കാക്കാതെ തൊഴില്‍ എടുക്കുന്നവർ.. ഇരിക്കാനൊരിടം ചോദിക്കുകയാണ് അവർ..

application writers infront of corporation  application writers  thiruvananthapuram corporation  corporation  നഗരസഭ  നഗരസഭ അപേക്ഷ എഴുതുന്നവർ  അപേക്ഷ എഴുതുന്നവർ  അപേക്ഷ എഴുതുന്നവർ തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭ അപേക്ഷ എഴുത്തുകാർ  നഗരസഭയ്ക്ക് മുന്നിലെ അപേക്ഷ എഴുത്തുകാർ  തിരുവനന്തപുരം നഗരസഭ  അപേക്ഷ എഴുത്തുകാർ  thiruvananthapuram corporation application writers
നഗരസഭ
author img

By

Published : Aug 10, 2023, 3:49 PM IST

നഗരസഭയ്ക്ക് മുന്നിലെ അപേക്ഷ എഴുത്തുകാർ പറയുന്നു

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസിലെത്തുന്നവർക്ക് വേണ്ടി അപേക്ഷ എഴുതാൻ സഹായിക്കുന്നവരെ കാണാത്തവരുണ്ടാകില്ല. അപേക്ഷ എഴുതാൻ അവരെ സമീപിക്കാത്തവരും ചുരുക്കമായിരിക്കും. എന്നാൽ, കൊടും ചൂടത്തും മഴയത്തും ഇവർ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളെക്കുറിച്ച് അധികമാർക്കും അറിവുണ്ടാകില്ല.

കനത്ത ചൂടിലും മഴയിലും കുട ചൂടി ഇവർ ജോലി തുടരുകയാണ്. കനത്ത മഴയാണെങ്കിൽ സ്ഥിതി വഷളാകും. എഴുതുന്ന അപേക്ഷകൾ വെള്ളം വീണ് കുതിരും. മഴയാണെങ്കിൽ അധികമാരും അപേക്ഷ എഴുതാനായി സമീപിക്കാറുമില്ല.

രാവിലെ മുതൽ വൈകിട്ട് വരെ തിരുവനന്തപുരം നഗരസഭ മന്ദിരത്തിന്‍റെ മതിൽക്കെട്ടിന് പുറത്തിരുന്ന് അപേക്ഷ എഴുതിയാൽ 200 മുതൽ 300 രൂപ വരെയാണ് ലഭിക്കാറുള്ളത്. കാലാവസ്ഥ മോശമാണെങ്കിൽ അതും കിട്ടില്ല. നഗരസഭയ്‌ക്ക് പുറത്ത് തണൽ ഇല്ലാത്തതിനാൽ പൊതുവെ വെയിലത്തിരുന്നാണ് ഇവർ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യവും ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്.

തിരുവനന്തപുരം നഗരസഭക്ക് മുന്‍പിലെ കാഴ്‌ചകൾ : ഇത് ഗിരിജ.. 20 വര്‍ഷമായി തിരുവനന്തപുരം നഗരസഭക്ക് മുന്‍പിലെ ഫുട്‌പാത്തിലിരുന്ന് ആവശ്യക്കാര്‍ക്ക് അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നു. കടുത്ത വേനലിനെ ചെറുക്കാന്‍ സ്ഥിരമായി കുട ചൂടിയാണ് ഇവര്‍ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്നത്.

'അപേക്ഷകരെ കണ്ടെത്തി എഴുതുന്നയാള്‍ക്ക് മുന്നിലെത്തിക്കാനാണ് ആദ്യം നഗരസഭ ഓഫിസിന് മുന്നിലെത്തുന്നത്. പിന്നീട് സ്വന്തമായി അപേക്ഷ എഴുതാന്‍ തുടങ്ങി.' ഗിരിജ പറഞ്ഞു. ജീവിതത്തിലെ ഒഴിഞ്ഞ കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഗിരിജയെ പോലെ തന്നെ 7 പേരാണ് നിത്യേന നഗരസഭ പരിസരത്തെ ഈ ഫുട്‌പാത്തില്‍ രാവിലെ മുതല്‍ ഇടം പിടിക്കുന്നത്.

ആദ്യ കാലത്ത് നിരക്ഷരരായിരുന്നു അപേക്ഷകള്‍ക്കായി സമീപിച്ചിരുന്നത്. ഫോം എങ്ങനെ പൂരിപ്പിക്കണമെന്ന് അറിയാത്ത ബിരുദധാരികളും ഇപ്പോള്‍ ഇവരെ സമീപിക്കുന്നുണ്ട്. ഒരപേക്ഷ പൂരിപ്പിക്കാന്‍ 20 മുതല്‍ 30 രൂപ വരെയാണ് വാങ്ങുക. സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷകള്‍ക്ക് 40 രൂപയാണ് ഫീസ്.

മെയിന്‍ ഗേറ്റിന് മുന്‍പിലെ മര തണലിലിരുന്നായിരുന്നു മുന്‍പ് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കി വന്നിരുന്നത്. പിന്നീട് അവിടെ നിന്ന് മാറാന്‍ നിര്‍ദാഷിണ്യം നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു. മ്യൂസിയം ഗേറ്റിന് എതിര്‍വശത്തുള്ള കവാടത്തിന് മുന്നില്‍ പൊരിവെയിലത്താണിപ്പോള്‍.

വര്‍ഷമിത്രയായിട്ടും നഗരസഭ അധികൃതരോ തൊഴിലാളി യൂണിയനുകളോ ഇവർക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാന്‍ നഗരസഭയ്ക്കുള്ളില്‍ ഇപ്പോള്‍ കുടുംബശ്രീയില്‍ നിന്നും നിയമിച്ച രണ്ട് പേരുണ്ട്. വെയിലും മഴയും വകവയ്ക്കാതെയും ആരോഗ്യം കണക്കിലെടുക്കാതെയും നിത്യവൃത്തിക്കായി ദിവസേന ഒഴിഞ്ഞ ഫുട്‌പാത്ത് തേടിയെത്തുന്നവര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ തൊഴില്‍ ചെയ്യാനൊരിടം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

നല്ലൊരു മഴ പെയ്‌താല്‍ പിന്നെ തിരികെ വീട്ടിലേക്ക് പോകേണ്ട സാഹചര്യം. ഒന്ന് ടോയ്‌ലറ്റ് ഉപയോഗിക്കണമെങ്കില്‍ പോലും കാശ് കൊടുക്കണം. പതിറ്റാണ്ടുകളായി തിരുവനന്തപുരം നഗരസഭയുടെ ഭരണം നടത്തുന്നവർക്ക് മനുഷ്യത്വം കണക്കിലെടുത്ത് ഇക്കാര്യം പരിഗണിക്കാവുന്നതേയുള്ളൂ എന്നാണ് ഇവർ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.