തിരുവനന്തപുരം: അനിത പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭ മന്ദിരത്തിൽ എത്തിയ സംഭവത്തിൽ നടപടി ഇന്ന് ഉണ്ടാകും. സ്‌പീക്കർ എം ബി രാജേഷ് 10.15ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ നടപടികൾ വിശദീകരിക്കും. സഭ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയിൽ എത്തിയതെന്നാണ് ചീഫ് മാർഷലിന്‍റെ റിപ്പോർട്ട്.
പ്രവാസി സംഘടന പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും സജീവമായിരുന്ന അനിത പുല്ലയിൽ ജൂൺ 19നാണ് സമ്മേളന പരിപാടികൾ നടക്കുന്ന നിയമസഭ സമുച്ചയത്തിൽ എത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. എന്നാൽ അനിതയുടെ പേര് പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ല.
അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് നേരത്തെ റവന്യു മന്ത്രി കെ രാജനും പ്രതികരിച്ചിരുന്നു.