ETV Bharat / state

മൈനർ മിനറൽ കൺസഷൻ ചട്ടം : 5 വിഭാഗങ്ങളില്‍ ഭേദഗതി വരുത്തിയെന്ന് പി രാജീവ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

അനധികൃത ഖനനം നടന്നതായി കണ്ടെത്തിയാൽ കടത്തിയ ധാതുവിന്‍റെ മാർക്കറ്റ് വിലയുടെ നാല് മടങ്ങായി കണക്കാക്കും

Etv Bharatamendment in five sections  minor mineral concession act  illegal mining  minister p rajeev  latest news today  മൈനർ മിനറൽ കൺസഷൻ ചട്ടം  5 വിഭാഗങ്ങളില്‍ ഭേദഗതി  മന്ത്രി പി രാജീവ്  അനധികൃത ഖനനം  മന്ത്രി പി രാജീവ്‌  ക്വാറികളുടെ ക്വാറിയിങ് പെർമിറ്റ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മൈനർ മിനറൽ കൺസഷൻ ചട്ടം; 5 വിഭാഗങ്ങളില്‍ ഭേദഗതി വരുത്തിയെന്ന് മന്ത്രി പി രാജീവ്
author img

By

Published : Mar 31, 2023, 10:44 PM IST

മൈനർ മിനറൽ കൺസഷൻ ചട്ടം; 5 വിഭാഗങ്ങളില്‍ ഭേദഗതി വരുത്തിയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : 2015 ലെ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ അഞ്ച് വിഭാഗങ്ങളിൽ ഭേദഗതി വരുത്തിയതായി വ്യവസായ മന്ത്രി പി രാജീവ്‌. 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിർമാണത്തിന് മണ്ണ് മാറ്റുന്നതിനുള്ള അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്. ഗാർഹിക ആവശ്യങ്ങൾക്ക് 150 ടണ്ണിന് താഴെയുള്ള ധാതുക്കൾ പുറത്തേക്ക് കടത്തിക്കൊണ്ട് പോകുന്നതിന് പ്രത്യേക അനുമതി ആവശ്യമാക്കി.

കൂടാതെ മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങളിൽ സ്ഥലത്തേക്ക് എത്തുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി ഇനി മുതൽ ദുരന്തനിവാരണ വകുപ്പ് മുഖാന്തരം ലഭ്യമാക്കും. റോയൽറ്റി ഇനത്തിൽ ഉൾപ്പടെ ഉണ്ടാകുന്ന വരുമാന ചോർച്ച തടയാൻ ഖനന മേഖലയിലെ ക്രഷർ യൂണിറ്റുകളുടെ ക്ഷമത വിലയിരുത്തി കോമ്പൗണ്ടിങ് വ്യവസ്ഥയിൽ റോയൽറ്റി ഈടാക്കുന്ന സംവിധാനം നിർത്തലാക്കി. നിലവിലെ റോയൽറ്റി തുകയും രണ്ട് മടങ്ങായി വർധിപ്പിച്ചു.

പാസ് നൽകാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് : അനധികൃത ഖനനം നടന്നതായി കണ്ടെത്തിയാൽ കടത്തിയ ധാതുവിന്‍റെ മാർക്കറ്റ് വിലയുടെ നാല് മടങ്ങായി കണക്കാക്കും. കൂടാതെ ധാതു സംഭരിച്ച് വില്‍ക്കുന്ന ഡീലർ മറ്റൊരു ഡീലറിന് വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയ്ക്കും ഇളവ് വരുത്തിയിട്ടുണ്ട്. ഖനനത്തിന് എത്ര ലോഡ് ധാതുവെന്ന് കണക്കാക്കി പാസ് നൽകാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നല്‍കും.

ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുന്ന മൈനിങ് ആൻഡ് റെഗുലേഷൻ ചട്ടം ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. എല്ലാ സർവീസുകളും ഈ സംവിധാനത്തിലേക്ക് മാറും.

ക്വാറിയിൽ നടക്കുന്ന മൈനിങ്ങിന്‍റെ തോത് ഡ്രോൺ ഉപയോഗിച്ച് വിലയിരുത്തും. കെൽട്രോണുമായി സഹകരിച്ചാണ് ഇത് നടത്തുന്നത്. ഡ്രോൺ സംവിധാനത്തിന്‍റെ പൈലറ്റ് പരിശോധന ഇന്ന് പൂർത്തിയാക്കി. 3000 സ്‌ക്വയർ ഫീറ്റിന് താഴെയുള്ള വീട് നിർമാണത്തിന് പാസ് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്‍കാം.

ധാതുവിന്‍റെ അളവ് അനുസരിച്ച് റോയലിറ്റി തുക അടയ്‌ക്കണം : മണ്ണിടിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് മണ്ണ് മാറ്റാൻ അനുമതി നൽകാനുള്ള അധികാരം ദുരന്ത നിവാരണ വകുപ്പിന് നല്‍കി. എത്ര ധാതുവെടുക്കുന്നുവോ അതിന് അനുസൃതമായി റോയൽറ്റി തുക അടയ്ക്കണം. ഇതുവരെ ധാതുക്കൾ മാറ്റാൻ ഉപയോഗിക്കുന്ന വാഹനത്തിന്‍റെ ശേഷി വിലയിരുത്തിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നത്.

എന്നാൽ, ഇനി മുതൽ വെയിങ് ബ്രിഡ്‌ജ് ഉപയോഗിച്ച് തൂക്കിയ ശേഷം അതിന് അനുസൃതമായ തുക സർക്കാരിലേക്ക് അടയ്ക്കണം. പുതുതായി സർവീസിൽ പ്രവേശിക്കുന്ന അസിസ്‌റ്റന്‍റ് ജിയോളജിസ്‌റ്റുകൾക്ക് ട്രെയിനിങ് നല്‍കും. റീജ്യണല്‍ സ്‌ക്വാഡുകളെ പിൻ‌വലിച്ച് എല്ലാ ജില്ലയിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.

നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്വാറികളുടെ ക്വാറിയിങ് പെർമിറ്റ് ഒരു വർഷത്തിൽ നിന്നും മൂന്ന് വർഷമായി വർധിപ്പിച്ചു. കൂടാതെ ഒരു ഹെക്‌ടര്‍ വിസ്‌തീർണമുള്ള ക്വാറികൾക്ക് 12 വർഷമായിരുന്ന ക്വാറിയിങ് ലൈസൻസ് 15 വർഷമായി വർധിപ്പിച്ചു. ഓരോ ജില്ലയിലെയും ക്വാറികളെ സംബന്ധിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ നല്‍കുമെന്നും ഇതിലൂടെ അനധികൃത ക്വാറികൾ ആർക്ക് വേണമെങ്കിലും കണ്ടെത്തനാകുമെന്നും മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.