ETV Bharat / state

സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റം;മരംമുറി  വിവാദവുമായി ബന്ധമില്ലെന്ന് എ.കെ ശശീന്ദ്രൻ - AK Sasindran

ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വനം വകുപ്പിന് നേരിട്ട് കഴിയില്ല

സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റം  മരംമുറി  വിവാദം  എ.കെ ശശീന്ദ്രൻ  tree felling controversy  AK Sasindran  transfer of secretariat employess
സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റം;മരംമുറി  വിവാദവുമായി ബന്ധമില്ലെന്ന് എ.കെ ശശീന്ദ്രൻ
author img

By

Published : Jul 8, 2021, 2:21 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റത്തിന് മരംമുറി വിവാദവുമായി ബന്ധമില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കഴിഞ്ഞ രണ്ട്‌ ദിവസമായി സെക്രട്ടേറിയറ്റിൽ വിപുലമായ അഴിച്ചുപണികൾ നടക്കുകയാണ്. അതിൻ്റെ ഭാഗമാണ് റവന്യൂ വകുപ്പിലെ മാറ്റമെന്നും മന്ത്രി പറഞ്ഞു.

മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വനം വകുപ്പിന് നേരിട്ട് കഴിയില്ല. അതിന് നടപടി ക്രമങ്ങൾ പാലിക്കണം.ആ കാലതാമസമേ ഉണ്ടാകൂ.

സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റം;മരംമുറി വിവാദവുമായി ബന്ധമില്ലെന്ന് എ.കെ ശശീന്ദ്രൻ

മരംമുറിക്കലുമായി ബന്ധപ്പെട്ട് കർഷകർക്ക് സഹായകമാകും വിധം നിയമ നിർമാണം നടത്തുന്നതിന് നിയമ വിദഗ്‌ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:കരിപ്പൂർ സ്വർണക്കടത്ത്: ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ മടക്കി അയച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.