ETV Bharat / state

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് രാവിലെ 10 മുതല്‍ 4 വരെ ഇന്ദിരാഭവനില്‍

ഒക്‌ടോബര്‍ 17നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങള്‍ കെപിസിസി ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് വോട്ടെടുപ്പ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്

AICC president election in KPCC head quarters  all set for AICC president election  AICC president election  KPCC  AICC  എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്  എഐസിസി  കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരെഞ്ഞെടുപ്പ്  കെപിസിസി  കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍
ഒക്‌ടോബര്‍ 17 ലെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടെടുപ്പ് രാവിലെ 10 മുതല്‍ 4 വരെ ഇന്ദിരാഭവനില്‍
author img

By

Published : Oct 15, 2022, 2:06 PM IST

തിരുവനന്തപുരം : ഒക്‌ടോബര്‍ 17ന് നടക്കുന്ന എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കി കെപിസിസി. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കെപിസിസി അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് വോട്ടെടുപ്പ് കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്.

കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ ജി പരമേശ്വരയും അസിസ്റ്റന്‍റ് പിആര്‍ഒ വികെ അഴവറികനും വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ബൂത്തുകളുടെ എണ്ണം സംബന്ധിച്ച തീരുമാനം പ്രദേശ് റിട്ടേണിങ് ഓഫിസര്‍ എത്തിയ ശേഷം തീരുമാനിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണന്‍ അറിയിച്ചു.

Also Read: കേരളത്തിലെ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് ശശി തരൂര്‍; ഖാര്‍ഗെയ്‌ക്കൊപ്പമെന്ന നിലപാട് താഴെത്തട്ടില്‍ അറിയിച്ച് നേതാക്കള്‍

വോട്ടര്‍മാര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡുകളും തയ്യാറായിട്ടുണ്ട്. ഇനിയും കാര്‍ഡ് വാങ്ങാത്തവര്‍ക്ക് വോട്ടെടുപ്പ് നടക്കുന്ന 17ന് കാര്‍ഡുകള്‍ കൈപ്പറ്റാനുള്ള ക്രമീകരണവും കെപിസിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് സ്ഥാനാര്‍ഥികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.