ETV Bharat / state

മതം രേഖപ്പെടുത്തിയില്ല; ഒന്നാം ക്ലാസിലേക്ക് കുട്ടിക്ക് പ്രവേശനം നിഷേധിച്ചെന്ന് പരാതി - pattom st marys school

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി.

പട്ടം സെന്‍റ് മേരീസ് സ്കൂൾ  മതം രേഖപ്പെടുത്തിയില്‍ സ്കൂൾ പ്രവേശനം നിഷേധിച്ചു  pattom st marys school  denied admission to child by pattom st marys
മതം രേഖപ്പെടുത്തിയില്ല; ഒന്നാം ക്ലാസിലേക്ക് കുട്ടിക്ക് പ്രവേശനം നിഷേധിച്ചെന്ന് പരാതി
author img

By

Published : Feb 22, 2020, 5:17 PM IST

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ മതം രേഖപ്പെടുത്താത്തതിനാല്‍ കുട്ടിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി. പ്രവേശന ഫോറം പൂരിപ്പിച്ചു നല്‍കിയപ്പോഴാണ് എല്‍.പി വിഭാഗം മേധാവി സിസ്റ്റര്‍ ടെസി തടസം അറിയിച്ചത്. മതം രേഖപ്പെടുത്തേണ്ടതില്ലെന്ന സര്‍ക്കാര്‍ നയം ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് മാനേജ്‌മെന്‍റുമായി ആലോചിച്ച ശേഷം വിശദമായ സത്യവാങ്മൂലം എഴുതി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.

സംഭവം വിവാദമായതോടെ മതമില്ലാതെ പ്രവേശനം നല്‍കാന്‍ മാനേജ്‌മെന്‍റ് സമ്മതിച്ചെങ്കിലും പ്രവേശനം വേണ്ടെന്ന് രക്ഷിതാക്കളായ നസീമും ധന്യയും വ്യക്തമാക്കി. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.