തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ സർക്കാർ നിയമോപദേശം തേടുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീൻ. ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ തടസമെന്താണെന്ന് ഗവർണർ വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് കേരള ഗവർണർ വിശരീകരണം തേടിയാൽ സർക്കാർ മറുപടി നൽകും.
കേരള ഗവർണർ പറയുന്നതിൽ വസ്തുതയുണ്ടെങ്കിൽ പരിശോധിക്കാനും തിരുത്താനും തയ്യാറാണ്. എന്നാൽ അത്തരത്തിൽ ഒരു വ്യക്തതയും കേരള ഗവർണർ നൽകിയിട്ടില്ല. ഓർഡിനൻസിൽ നിയമവിരുദ്ധമായൊന്നുമില്ലെന്നും വാർഡുകളുടെ ക്രമീകരണം മാത്രമാണുദ്ദേശിക്കുന്നതെന്നും എ.സി. മൊയ്തീൻ വ്യക്തമാക്കി. പഞ്ചായത്തുകളോ അതിർത്തിയോ മാറ്റാൻ തീരുമാനിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരള ഗവർണറുമായി സർക്കാർ ഒരു തർക്കത്തിനും പോയിട്ടില്ല. നിയമപരമായ കാര്യങ്ങളാണ് നിയമസഭ ചെയ്തത്. കേരള ഗവർണർ പദവിയെ സർക്കാർ മാനിക്കുന്നു. കേരള ഗവർണറെ റബ്ബർ സ്റ്റാമ്പായല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതിനാലുന്നയിക്കുന്ന ബാലിശവാദങ്ങാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.