ETV Bharat / state

അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം : ജയിലില്‍ നിന്ന് പുറത്തിറങ്ങി സിസ്റ്റര്‍ സെഫി - സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ നിന്നും പുറത്തിറങ്ങി

അട്ടക്കുളങ്ങര വനിത ജയിലിലാണ് സിസ്റ്റര്‍ സെഫിയെ പാർപ്പിച്ചിരുന്നത്. മറ്റൊരു പ്രതിയായ ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലാണ്

Abaya Case accuse Sister Steffi released  Sister Steffi released from jail  അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം  സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ നിന്നും പുറത്തിറങ്ങി  സിസ്റ്റർ സെഫി ഹൈക്കോടതി ജാമ്യം
അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം; സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ നിന്നും പുറത്തിറങ്ങി
author img

By

Published : Jun 23, 2022, 7:41 PM IST

Updated : Jun 23, 2022, 7:57 PM IST

തിരുവനന്തപുരം : അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന സിസ്റ്റർ സെഫി ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങി. അട്ടക്കുളങ്ങര വനിത ജയിലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. മറ്റൊരു പ്രതിയായ ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇദ്ദേഹവും ഇന്ന് പുറത്തിറങ്ങിയേക്കും. ഉപാധികളോടെയാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം : ജയിലില്‍ നിന്ന് പുറത്തിറങ്ങി സിസ്റ്റര്‍ സെഫി

അഞ്ച് ലക്ഷം രൂപയാണ് ജാമ്യത്തുക. സംസ്ഥാനം വിട്ടുപോകരുതെന്നും മറ്റ് കുറ്റങ്ങളിൽ ഏർപ്പെടരുതെന്നും ഉപാധികളുണ്ട്. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കത്തോലിക്ക രൂപതയുടെ അധീനതയിലുള്ള കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിെലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനും വിചാരണയ്‌ക്കുമൊടുവില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. 2020 ഡിസംബർ 23 നായിരുന്നു ചരിത്രവിധി.

Also Read: അഭയ കേസ്: ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചു, പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Last Updated : Jun 23, 2022, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.