തിരുവനന്തപുരം: ബാലരാമപുരത്ത് എക്‌സൈസിന്‍റെ വന്‍ കഞ്ചാവ് വേട്ട. രണ്ട് ഇന്നോവ കാറുകളിലായി കടത്താന്‍ ശ്രമിച്ച 203 കിലോ കഞ്ചാവാണ് പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് കടത്താൻ ശ്രമിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്വദേശി ജോമിത് (38), വഞ്ചിയൂര്‍ സ്വദേശി സുരേഷ്‌കുമാര്‍ (32) എന്നിവരെ എക്‌സൈസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവര്‍ രണ്ട് കൊലപാതകക്കേസുകളിലെ പ്രതികളാണെന്ന് എക്‌സൈസ് അറിയിച്ചു.