പത്തനംതിട്ട: ശബരിമലയിൽ രണ്ട് തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ മരിച്ചു. ചെന്നൈ മൈലപ്പൂർ നോച്ചിനഗർ സ്വദേശി കാണിയപ്പൻ (74), വിരുതുനഗർ തമ്പാപിള്ളി സ്വദേശി മുരുകൻ (62) എന്നിവരാണ് മരിച്ചത്. മുരുഗൻ ഇന്ന് പുലർച്ചെ 3.30 ഓടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലവും കണിയപ്പൻ പുലർച്ചെ 5.20 ന് ഹൃദയാഘാതത്തെ തുടർന്നുമാണ് മരിച്ചത്.
ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചേകാലോടെ സന്നിധാനത്ത് കുഴഞ്ഞു വീണ കാണിയപ്പനെ സന്നിധാനം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ നടപടി ക്രമങ്ങൾക്ക് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.