പത്തനംതിട്ട : എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പാട്ടുപാടി ശ്രദ്ധയാകര്‍ഷിച്ച് മന്ത്രി വീണ ജോര്‍ജും കലക്ടര്‍ ദിവ്യ എസ് അയ്യരും.'ആലായാൽ തറ വേണം...' എന്ന ഗാനമാണ് ഇരുവരും ഏറ്റുചൊല്ലി സദസ്സിനെ ആവേശത്തിലാക്കിയത്.
Also Read: ഭക്തിസാന്ദ്രം പമ്പ ; അയ്യപ്പന് മുന്നിൽ ഗാനാർച്ചന നടത്തി കലക്‌ടർ ദിവ്യ എസ് അയ്യര്‍
നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യയിലാണ് മന്ത്രിയും കലക്ടറും കലാകാരര്‍ക്കൊപ്പം ചേര്‍ന്ന് പാട്ട് പാടിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിസരത്തായിരുന്നു പരിപാടി.