പത്തനംതിട്ട: ഈ വർഷത്തെ നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രം ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. ഓഗസ്റ്റ് നാലിന് പുലർച്ചെ 5.40നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. നാലിന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.
ശബരിമല നിറപുത്തരി പൂജയ്‌ക്കായുള്ള നെൽക്കറ്റകൾ ചെട്ടികുളങ്ങര ക്ഷേത്രപരിസരത്തെ പാടത്ത് നിന്നാണ് കൊയ്‌തെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ.അനന്തഗോപൻ നെൽക്കറ്റകൾ ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ എച്ച്. കൃഷ്‌ണകുമാറിന് കൈമാറിയിരുന്നു.