പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിന് ഒരുക്കം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. സന്നിധാനത്ത് 550 മുറികള്‍ ഭക്തര്‍ക്കായി ഒരുക്കിയെന്ന് കെ.അനന്തഗോപന്‍ അറിയിച്ചു. ഒമിക്രോണ്‍ ശബരിമല തീര്‍ത്ഥാടനത്തെ ബാധിച്ചു. മകരവിളക്കിന് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.
മകരവിളക്ക് കഴിയും വരെ സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടനം കഴിഞ്ഞാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശബരിമലയിലും ബാധകമാക്കുമെന്നും അനന്തഗോപന്‍ വ്യക്തമാക്കി. മകരവിളക്ക് പൂജകള്‍ക്കായി സന്നിധാനം സജ്ജമെന്ന് തന്ത്രി മഹേഷ് മോഹനര് പറഞ്ഞു.
Also Read: Sabarimala Pilgrimage | കവടിയാർ കൊട്ടാരത്തിൽ നിന്നും നെയ്തേങ്ങയുമായി കന്നി അയ്യപ്പന്‍ കൗഷിക്
ബിംബ ശുദ്ധി ക്രിയകള്‍ ഉച്ചയോടെ പൂര്‍ത്തിയാകും. നാളെ ( 14.01.22) ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും മകരജ്യോതി ദര്‍ശനത്തോടെയും തീര്‍ത്ഥാടനത്തിന് പരിസമാപ്തിയാകുമെന്നും തന്ത്രി അറിയിച്ചു.