ETV Bharat / state

Sabarimala Pilgrimage : പമ്പ സ്‌നാനത്തിന്‌ അനുമതി ; മുങ്ങിക്കുളിച്ച് തീർഥാടകര്‍

author img

By

Published : Dec 12, 2021, 4:41 PM IST

Updated : Dec 12, 2021, 5:03 PM IST

Sabarimala Pilgrimage : പമ്പ സ്‌നാനത്തിന് അനുമതി ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ഭക്തര്‍

sabarimala pilgrimage updates  permission for bath in pampa  ശബരിമല തീര്‍ഥാടനം  പാമ്പാ സ്‌നാനത്തിന്‌ അനുമതി
Sabarimala Pilgrimage: പമ്പ സ്‌നാനത്തിന്‌ അനുമതി; മുങ്ങി കുളിച്ച്‌ തീർത്ഥാടകർ

പത്തനംതിട്ട : Sabarimala Pilgrimage: പാമ്പ സ്‌നാനം പരമ പവിത്രമാണെന്നാണ് വിശ്വാസം. ശബരിമലയില്‍ പമ്പ സ്‌നാനത്തിന് ഇന്നലെ രാവിലെ മുതലാണ് ജില്ല കലക്ടര്‍ അനുമതി നൽകിയത്. സന്നിധാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതിന്‍റെ ഭാഗമായാണിത്.

പമ്പ ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. അപകട സാധ്യത ഒഴിവാക്കാന്‍ ജലസേചന വകുപ്പ് നദിയില്‍ പ്രത്യേക വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി പൊലീസുകാരുമുണ്ട്.

Sabarimala Pilgrimage : പമ്പ സ്‌നാനത്തിന്‌ അനുമതി ; മുങ്ങിക്കുളിച്ച് തീർഥാടകര്‍

ALSO READ: സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടില്ല; പച്ചക്കറി വിലയില്‍ വീണ്ടും വന്‍ വര്‍ധന

കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, അഡീഷണല്‍ എസ്‌പി എന്‍. രാജന്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പമ്പ സ്‌നാനത്തിന് അനുമതി നൽകിയതിൽ ഭക്തര്‍ ഏറെ സന്തോഷത്തിലാണ്.

Last Updated : Dec 12, 2021, 5:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.