പത്തനംതിട്ട: ശബരിമല മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ജില്ലാ കലക്‌ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍. ശബരിമല തീര്‍ഥാനത്തോട് അനുബന്ധിച്ച് ജില്ലയിലെ ശുചിമുറി സംവിധാനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്‌ടര്‍. തീര്‍ഥാടകര്‍ക്ക് മികച്ച രീതിയിലുള്ള ശുചിമുറി സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡും ഒരുക്കും.
അടിസ്ഥാന സൗകര്യങ്ങളും, ശുചി മുറികളും ആവശ്യത്തിനുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പു വരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അപകട സാധ്യതയുള്ള കടവുകള്‍ കണ്ടെത്തി അവ അടിയന്തരമായി അടയ്ക്കുകയും ബഹുഭാഷാ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം.
കടവുകളില്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. ലൈഫ് ഗാര്‍ഡുകളും ശുചീകരണ തൊഴിലാളികളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തണം. കൊതുകു നശീകരണം നടത്തണമെന്നും കലക്‌ടര്‍ പറഞ്ഞു.
തീര്‍ഥാടകരെ പറ്റിച്ചാല്‍ പണികിട്ടും
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ച് കലക്‌ടറുടെ ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ബേക്കറികളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്.
ALSO READ: Marakkar Release: മന്ത്രി പ്രഖ്യാപിച്ചു, മരയ്ക്കാർ ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും
ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സാധനത്തിന് നിശ്ചയിച്ച് പ്രസിദ്ധീകരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ നിശ്ചയിക്കപ്പെട്ട അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വിലവിവര പട്ടിക (ഇനം, അളവ്, വില എന്ന ക്രമത്തില്‍)
ഇനം | സന്നിധാനം | പമ്പ | നിലയ്ക്കൽ |
വെജിറ്റബിള്‍ പഫ്‌സ് (80g) | 18 രൂപ | 17 രൂപ | 17 രൂപ |
വെജിറ്റബിള്‍ സാന്‍വിച്ച്( 100g) | 25 രൂപ | 23 രൂപ | 23 രൂപ |
വെജിറ്റബിള്‍ ബര്‍ഗര്‍(125g) | 32 രൂപ | 30 രൂപ | 30 രൂപ |
പനീര്‍ റോൾ(125g) | 34 രൂപ | 33 രൂപ | 33 രൂപ |
മഷ്റൂം റോള്‍(125g) | 36 രൂപ | 35 രൂപ | 35 രൂപ |
വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി(1 എണ്ണം) -(150g) | 34 രൂപ | 32 രൂപ | 32 രൂപ |
വെജിറ്റബിള്‍ ഡാനിഷ്(75g) | 21 രൂപ | 20 രൂപ | 20 രൂപ |
ദിള്‍ക്കുഷ്(60g) | 18 രൂപ | 16 രൂപ | 16 രൂപ |
സോയാബീന്‍ പിസ(150g) | 52 രൂപ | 50 രൂപ | 50 രൂപ |
ബ്രഡ് മസാല(180g) | 52 രൂപ | 50 രൂപ | 50 രൂപ |
സ്വീറ്റ്ന(80g) | 18 രൂപ | 15 രൂപ | 15 രൂപ |
ജാം ബണ്‍(1 പീസ്) (60g) | 22 രൂപ | 20 രൂപ | 20 രൂപ |
മസാല റോള്‍( ചപ്പാത്തി / കുബ്ബൂസ് 1 എണ്ണം) (150g) | 48 രൂപ | 46 രൂപ | 46 രൂപ |
ചോക്കലേറ്റ് കേക്ക് പീസ്(50g) | 22 രൂപ | 20 രൂപ | 20 രൂപ |
സ്വീറ്റ് പഫ്‌സ്(60g) | 22 രൂപ | 20 രൂപ | 20 രൂപ |
വാനില കേക്ക് പീസ്(50g) | 18 രൂപ | 16 രൂപ | 16 രൂപ |
ജാം ബ്രെഡ്(50g) | 22 രൂപ | 20 രൂപ | 20 രൂപ |
ദില്‍പസന്ത് പീസ്(40g) | 18 രൂപ | 16 രൂപ | 16 രൂപ |
ബനാനാ പഫ്‌സ്(90g) | 20 രൂപ | 19 രൂപ | 19 രൂപ |
വെജിറ്റബിള്‍ കട്‌ലറ്റ്(50g) | 17 രൂപ | 15 രൂപ | 15 രൂപ |
ബ്രെഡ് (350g) | 33 രൂപ | 30 രൂപ | 30 രൂപ |
ബണ്‍(50g) | 9 രൂപ | 8 രൂപ | 8 രൂപ |
ക്രീം ബണ്‍(80g) | 21 രൂപ | 20 രൂപ | 20 രൂപ |
വെജിറ്റബിള്‍ കുബ്ബൂസ് റോള്‍(150g) | 47 രൂപ | 45 രൂപ | 45 രൂപ |
ബനാന റോസ്റ്റ് ( ഹാഫ് ബനാനാ) (50g) | 14 രൂപ | 12 രൂപ | 12 രൂപ |
വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്, ചപ്പാത്തി 1 എണ്ണം) (150g) | 62 രൂപ | 60 രൂപ | 60 രൂപ |
വെജിറ്റബിള്‍ സമോസ(60g) | 14 രൂപ | 12 രൂപ | 12 രൂപ |
ആരോഗ്യ സംവിധാനങ്ങളും സജ്ജം
തീര്‍ഥാടനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്‍റെ കീഴില്‍ ശബരിമല സന്നിധാനം, പമ്പ, പന്തളം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറികള്‍ ഈ മാസം 16ന് ഉച്ചയ്ക്ക് 12 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഒന്‍പത് ഘട്ടങ്ങളിലായി ഓരോ ഘട്ടത്തിലും സന്നിധാനം താല്‍ക്കാലിക ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 14 പേരെയും പമ്പ താല്‍ക്കാലിക ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ALSO READ: CAG Report on Public Debt: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്