ETV Bharat / state

ജനം കാഴ്‌ചക്കാരല്ല കാവൽക്കാര്‍, ഒരു കുഴിയുമില്ലാത്ത റോഡുകളാണ് സർക്കാർ ലക്ഷ്യമെന്നും പി.എ മുഹമ്മദ് റിയാസ് - റോഡ്

ഒരു കുഴിയുമില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നറിയിച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്

PWD  PWD Minister Muhammed Riyas  Unpatched roads  aiming Unpatched roads in Kerala  Government aims to see unpatched roads all over kerala  പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ്  ജനങ്ങൾ കാഴ്‌ചക്കാരല്ല  സർക്കാർ  കൊക്കാത്തോട്  Pathanamthitta Local News  PWD LAtest News  ജനീഷ് കുമാർ എംഎൽഎ  റോഡ്  ടൂറിസം
'ജനങ്ങൾ കാഴ്‌ചക്കാരല്ല കാവൽക്കാര്‍'; ഒരു കുഴിയുമില്ലാത്ത റോഡുകളാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്
author img

By

Published : Aug 21, 2022, 10:51 PM IST

പത്തനംതിട്ട : ഒരു കുഴിയുമില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്. ഘട്ടം ഘട്ടമായി റോഡുകളുടെ പൂർണ പരിപാലനം നടത്തുകയാണ് ലക്ഷ്യമെന്നും സുതാര്യത ഉറപ്പുവരുത്തി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊക്കാത്തോട് അള്ളുങ്കൽ ജംഗ്ഷനിൽ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ ശ്രമത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്. പിഡബ്ല്യുഡി പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും, റോഡുകൾ മികച്ചവയായി നിലനിർത്തുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രണ്ടര വർഷം കൊണ്ട് കൊക്കാത്തോടിൻ്റെ വികസനത്തിനുവേണ്ടി 27.68 കോടി രൂപയുടെ പദ്ധതികൾ എത്തിക്കാനായെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കൊക്കത്തോട്ടിലെ സമഗ്ര വികസനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളിലും കഴിഞ്ഞ കാലഘട്ടങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം അദ്യം പൂർത്തിയാക്കുമെന്നും ശേഷം കൊക്കാത്തോട്ടിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും എംഎൽഎ അറിയിച്ചു.

'ജനങ്ങൾ കാഴ്‌ചക്കാരല്ല കാവൽക്കാര്‍'; ഒരു കുഴിയുമില്ലാത്ത റോഡുകളാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്

കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. എട്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളില്‍ കലുങ്കും നിര്‍മിച്ചുകൊണ്ടാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ആറ് പുതിയ കലുങ്കുകളും, രണ്ട് കലുങ്കിന്‍റെ പുനര്‍നിർമാണവും, 100 മീറ്റർ നീളത്തിൽ ഓടയും, 1675 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിർമിക്കുമെന്നും എംഎല്‍എ അറിയിച്ചു. അഞ്ചര മീറ്റര്‍ വീതിയിലാണ് ബിഎംബിസി സാങ്കേതിക വിദ്യയില്‍ റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിന് ശാശ്വതമായ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.