ETV Bharat / state

ശബരിമല: മണ്ഡലകാല മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഡിജിപി - പരാതി പരിഹാര അദാലത്തിൽ 218 കേസുകൾ പരിഗണിച്ചു

പരാതി പരിഹാര അദാലത്തിൽ 218 കേസുകൾ പരിഗണിച്ചു. അദാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികള്‍.

ശബരിമല മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു; ലോക്നാഥ് ബെഹ്റ
author img

By

Published : Sep 1, 2019, 4:53 AM IST

Updated : Sep 1, 2019, 6:54 AM IST

പത്തനംതിട്ട: ശബരിമല മണ്ഡലകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ രണ്ട് മാസം മുമ്പ് തന്നെ ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. തീർഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങൾക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സെപ്തംബർ പതിനഞ്ചോടെ നടപടികൾ പൂർത്തിയാകുമെന്നും ഡിജിപി പറഞ്ഞു.

ശബരിമല: മണ്ഡലകാല മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഡിജിപി

പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പൊതു ജനങ്ങളിൽ നിന്ന് ഡിജിപി നേരിട്ട് പരാതികൾ സ്വീകരിച്ചു. 218 കേസുകളാണ് ആകെ പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികളും അദാലത്തിലെത്തിയിരുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ഡിജിപി ജ്വല്ലറി മോഷണ കേസ് അന്വേഷണത്തിൽ പൊലീസിനെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഉപഹാരം നൽകി. ജില്ലാ പൊലീസ്‌ മേധാവി ജി ജയദേവ്, അഡീഷണൽ എസ്‌പി ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Intro:സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര
അദാലത്ത്; 218 കേസുകള്‍ പരിഗണിച്ചുBody:സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പത്തനംതിട്ടയില്‍ നടത്തിയ  പരാതി പരിഹാര അദാലത്തില്‍ 218 കേസുകള്‍ പരിഗണിച്ചു.  പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ഡിജിപി പൊതു ജനങ്ങളില്‍ നിന്ന് നേരിട്ടാണ് പരാതികള്‍ സ്വീകരിച്ചത്. 30 സിവില്‍ സ്വഭാവമുള്ള പരാതികളും പോലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികളും അദാലത്തില്‍ പരിഗണിച്ചു.

ശബരിമല മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങള്‍ രണ്ടു മാസം മുമ്പു തന്നെ ആരംഭിച്ചു കഴിഞ്ഞതായി ഡിജിപി പറഞ്ഞു. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. ദര്‍ശനത്തിനുള്ള സൗകര്യം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ക്കായി പുതിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സെപ്റ്റംബര്‍ പതിനഞ്ചോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഡിജിപി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ എസ്പി എസ്. ശിവപ്രസാദ്, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, ഡിസി ആര്‍ ബി ഡി വൈ എസ് പി സന്തോഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, തിരുവല്ല ഡിവൈഎസ്പി ഉമേഷ് കുമാര്‍, ഡിവൈഎസ്പി രാജ്കുമാര്‍, വനിതാ സിഐ ഉദയമ്മ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Conclusion:
Last Updated : Sep 1, 2019, 6:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.