ETV Bharat / state

പിശാചുക്കൾ പോലും ചെയ്യാൻ അറയ്‌ക്കുന്ന പ്രവർത്തി; ഇലന്തൂരിലെ കൊലപാതകങ്ങൾ അതിഭീകരമെന്ന് പികെ ശ്രീമതി - PATHANAMTHITTA HUMAN SACRIFICE

ഇത്രയും പ്രാകൃതമായ ഒരു കൊലപാതകം കേരളത്തിൽ നടന്നു എന്നത് ഞെട്ടലുളവാക്കുന്നുവെന്നും പികെ ശ്രീമതി

ഇലന്തൂരിലെ കൊലപാതകം  പികെ ശ്രീമതി  PK SREEMATHY ON PATHANAMTHITTA BLACK MAGIC MURDER  ഇലന്തൂരിലെ നരബലി  PK SREEMATHY  PATHANAMTHITTA BLACK MAGIC MURDER  BLACK MAGIC BHAGAVAL SINGH  PATHANAMTHITTA HUMAN SACRIFICE  പത്തനംതിട്ട മനുഷ്യ ബലി
പിശാചുക്കൾ പോലും ചെയ്യാൻ അറയ്‌ക്കുന്ന പ്രവർത്തി; ഇലന്തൂരിലെ കൊലപാതകങ്ങൾ അതിഭീകരമെന്ന് പികെ ശ്രീമതി
author img

By

Published : Oct 11, 2022, 8:15 PM IST

പത്തനംതിട്ട: ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. അതിക്രൂരവും പിശാചുക്കൾ പോലും ചെയ്യാൻ അറയ്‌ക്കുന്ന പ്രവർത്തിയാണ് പ്രതികൾ ചെയ്‌തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ അന്ധവിശ്വാസത്തിന്‍റെ ഇത്തരം വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രാകൃതമായ ഒരു കൊലപാതകം കേരളത്തിൽ നടന്നു എന്നത് ഞെട്ടലുളവാക്കുന്നുവെന്നും ശ്രീമതി പറഞ്ഞു.

പിശാചുക്കൾ പോലും ചെയ്യാൻ അറയ്‌ക്കുന്ന പ്രവർത്തി; ഇലന്തൂരിലെ കൊലപാതകങ്ങൾ അതിഭീകരമെന്ന് പികെ ശ്രീമതി

ഇതിനെ സംബന്ധിച്ച് പൊലീസുകാർ നടത്തിയ അന്വേഷണം അത്ഭുതപ്പെടുത്തുന്നതാണ്. മിസിങ് കേസുകൾ ഒന്നും സാധാരണ തെളിയുന്നതല്ല. കിട്ടിയ പരാതി നിസാരമായി പൊലീസ് തള്ളിയിരുന്നെങ്കിൽ ഇതും തെളിയിക്കപ്പെടില്ലായിരുന്നു. എന്നാൽ പൊലീസ് കൃത്യമായ അന്വേഷണമാണ് നടത്തിയതെന്നും കുറ്റവാളികളെ പിടികൂടിയത് പൊലീസിന്‍റെ മിടുക്ക് കൊണ്ടാണെന്നും പികെ ശ്രീമതി പറഞ്ഞു.

കേരളത്തിൽ ഇനിയൊരു സംഭവം ഇതുപോലെ ആവർത്തിക്കാതിരിക്കാനുള്ള ശക്‌തമായ നിയമനടപടികൾ സ്വീകരിക്കണം. കൂടാതെ കേരളത്തിൽ ശക്‌തമായ ബോധവത്‌ക്കരണവും നടത്തണം. സ്വന്തം കാര്യം നേടാൻ മനുഷ്യജീവനെ ബലി കൊടുക്കുന്ന ഇത്രയും ക്രൂര കൊലപാതകങ്ങൾ നടത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.