പത്തനംതിട്ട: 53 year old man dies in road accident മദ്യ ലഹരിയിൽ റോഡരികില്‍ വീണു കിടന്ന മധ്യവയസ്‌കന്‍ കാര്‍ കയറി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് സ്വദേശി കുഞ്ഞുപിള്ള (56) യാണ് മരിച്ചത്. പൂഴിക്കാട് വലക്കടവ് ബണ്ടിന് സമീപം ഇന്നലെയായിരുന്നു അപകടം.
മദ്യപിച്ച് റോഡില്‍ കിടക്കുകയായിരുന്ന കുഞ്ഞുപിള്ളയുടെ തലയിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ALSO READ പെരിയ ഇരട്ടക്കൊല കേസ്: മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കം 10 പേരെ സി.ബി.ഐ പ്രതി ചേർത്തു