ETV Bharat / state

നാടൻ തോക്കുമായി ക്രിമിനല്‍ കേസ് പ്രതി പിടിയില്‍

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മണ്ണ് മാഫിയ തലവനുമായ ദിലുവിനെയാണ് തോക്കും മാൻ കൊമ്പും സൂക്ഷിക്കാൻ ഏൽപ്പിച്ചെതെന്ന് അറസ്റ്റിലായ ജോയി പൊലീസിന് മൊഴി നൽകി.

നാടൻ തോക്കുമായി ഒരാൾ പിടിയില്‍  യൂണിവേഴ്സിറ്റി കോളജ് കേസ്  പുറമറ്റം സ്വദേശി പിടിയില്‍  One held with a gun at pathanamthitta  university college case
നാടൻ തോക്കുമായി ഒരാൾ പിടിയില്‍
author img

By

Published : Jan 24, 2020, 5:05 PM IST

പത്തനംതിട്ട: നാടൻ തോക്കും മാൻ കൊമ്പുമായി പുറമറ്റം സ്വദേശി പൊലീസ് പിടിയില്‍. പുറമറ്റം കമ്പിനിമല കോളനി നിവാസിയായ ജോയി(55)യാണ് പിടിയിലായത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ നിരവധി ആക്രമണ കേസുകളില്‍ പ്രതിയായ ഏട്ടപ്പൻ എന്ന് വിളിക്കുന്ന മഹേഷിന് ഒളിത്താവളം ഒരുക്കി നല്‍കിയതും ജോയിയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മണ്ണ് മാഫിയ തലവനുമായ ദിലുവിനെയാണ് തോക്കും മാൻ കൊമ്പും സൂക്ഷിക്കാൻ ഏൽപ്പിച്ചെതെന്ന് അറസ്റ്റിലായ ജോയി പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്‍റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിെയ പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കോയിപ്രം ഐഎസ്എച്ച്ഒ ഗിരീഷ്.എൻ, എസ്ഐമാരായ ആർ എസ്.രഞ്‌ജു, ബി.രമേശൻ, എഎസ്ഐമാരായ ഹരികുമാർ, അജികുമാർ ആർ, സിപിഒമാരായ ശ്രീരാജ്, ദീപു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഏട്ടപ്പന് ഒളിത്താവളമൊരുക്കിയ ദിലു അടക്കം നിരവധി പേർ ഒളിവിലാണ്.

Intro:Body:തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജിലെ നിരവധി ആക്രമണ കേസുകളിൽ പ്രതിയായ ഏട്ടപ്പൻ എന്ന വിളിക്കുന്ന മഹേഷിന് ഒളിത്താവളം ഒരുക്കി നൽകിയ സഹായി നാടൻ തോക്കും മാൻ കൊമ്പുമായി പോലീസ് പിടിയിലായി. പുറമറ്റം കമ്പിനി മല കോളനിയിൽ മീൻ ചിറപ്പാട്ട് വീട്ടിൽ ജോയി ( 55 )  ആണ് പിടിയിലായത് .

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മണ്ണ് മാഫിയ തലവനുമായ ദിലു എന്നയാളാണ് തോക്കും മാൻ കൊമ്പും സൂക്ഷിക്കാൻ ഏൽപ്പിച്ചെതെന്നാണ് അറസ്റ്റിലായ ജോയി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏട്ടപ്പന് ഒളിത്താവളമൊരുക്കിയ ദിലു അടക്കം നിരവധി പേർ ഒളിവിലാണ്.   

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിെയെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
കോയിപ്രം ഐ.എസ്സ്.എച്ച്. ഒ ഗിരീഷ് .എൻ ,എസ്സ ഐ മാരായ ആർ എസ്സ്. രഞ്‌ജു, ബി.രമേശൻ, എ എസ് ഐ മാരായ ഹരികുമാർ , അജികുമാർ ആർ, സി.പി. ഒ മാരായ ശ്രീരാജ്, ദീപു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.