ETV Bharat / state

പമ്പ -നിലയ്ക്കൽ റൂട്ടിൽ ബസുകളുടെ എണ്ണം വർധിപ്പിച്ച് കെഎസ്‌ആർടിസി; മണ്ഡലകാലം തുടങ്ങിയശേഷം 10 കോടി വരുമാനം - pathanamthitta

ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വർധിച്ച സാഹചര്യത്തിലാണ് പമ്പ - നിലയ്ക്കൽ റൂട്ടിൽ ബസുകളുടെ എണ്ണം വർധിപ്പിക്കാന്‍ കെഎസ്‌ആർടിസി തീരുമാനമെടുത്തത്.

sabarimala  കെഎസ്‌ആർടിസി  പമ്പ ബസുകളുടെ എണ്ണം കൂട്ടി കെഎസ്‌ആര്‍ടിസി  ശബരിമല  നിലയ്ക്കൽ റൂട്ടിൽ ബസുകളുടെ എണ്ണം
പമ്പ - നിലയ്ക്കൽ റൂട്ടിൽ ബസുകളുടെ എണ്ണം 189 ആയി വർധിപ്പിച്ച് കെഎസ്‌ആർടിസി; മണ്ഡലകാലം തുടങ്ങിയശേഷം വകുപ്പിന് 10 കോടി വരുമാനം
author img

By

Published : Dec 5, 2022, 10:01 PM IST

പത്തനംതിട്ട: കെഎസ്‌ആർടിസി പമ്പ -നിലയ്ക്കൽ ചെയിൻ സർവീസ് റൂട്ടിൽ ബസുകളുടെ എണ്ണം 189 ആയി വർധിപ്പിച്ചു. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വർധിച്ചതോടെയാണ് വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിച്ചത്. നേരത്തെ 171 ബസുകൾ ആയിരുന്നു ഈ റൂട്ടില്‍.

രണ്ട് ദിവസത്തിനകം 15 എസി ലോ ഫ്ലോർ ബസുകൾ കൂടി എത്തുമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. ഇതോടെ എസി ബസുകളുടെ എണ്ണം 60 ആകും. നിലവിലെ 189 ബസുകളിൽ 45 എണ്ണം എസി ലോ ഫ്ലോർ ബസുകളാണ്. ആകെ ബസുകളിൽ മൂന്നിൽ ഒരു ഭാഗം എസി എന്ന നയമാണ് അധികൃതർ പിന്തുടരുന്നത്. ഡിസംബർ അഞ്ചിന് മാത്രം 2,055 റൗണ്ട് സർവീസുകളാണ് ഇരു ഭാഗത്തേക്കുമായി കെഎസ്‌ആർടിസി നടത്തിയത്.

മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കൽ - പമ്പ ചെയിൻ സർവീസിൽ നിന്ന് മാത്രം കെഎസ്‌ആർടിസി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. ഇന്ന് (ഡിസംബർ 5) വരെയുള്ള കണക്കാണിത്. നവംബർ 30 വരെയുള്ള കാലയളവിൽ ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേർ ശബരിമലയിൽ എത്തി. നിലയ്ക്കൽ - പമ്പ എസി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.