ETV Bharat / state

മലകയറ്റം ലഘുഭക്ഷണം കഴിച്ചതിന് ശേഷം മാത്രം, നടത്തം സാവധാനത്തിലാക്കണം; ശബരിമലയില്‍ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍

Guidelines for Sabarimala pilgrims: അസ്വാസ്ഥ്യം ഉണ്ടായാല്‍ തീര്‍ഥാടകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പൊലീസ് അഞ്ചാംബാച്ച് ചുമതലയേറ്റു.

author img

By ETV Bharat Kerala Team

Published : Dec 30, 2023, 3:50 PM IST

Updated : Dec 30, 2023, 4:29 PM IST

Guidelines in Sabarimala  instructions for pilgrims  ശബരിമലയില്‍ നിര്‍ദേശം  ശബരിമല
guidelines-for-sabarimala-pilgrims

പത്തനംതിട്ട : ശബരിമല തീർഥാടകർ മല കയറുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍ (Guidelines for Sabarimala pilgrims). രോഗികള്‍, പ്രായമായവര്‍, കുട്ടികള്‍ അടക്കമുള്ള തീര്‍ഥാടകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിർദേശങ്ങൾ ഇങ്ങനെ (Authorities have issued instructions at Sabarimala).

  • എല്ലാ പ്രായത്തിലുമുള്ള തീർഥാടകരും സാവധാനം മലകയറണം.
  • ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
  • 45 വയസിന് മുകളിലുള്ള എല്ലാ തീർഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമർദമോ ഉള്ളവർ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
  • സ്ഥിരമായി മരുന്ന് കഴിക്കുന്ന തീർഥാടകർ വ്രതത്തിൻ്റെ ഭാഗമായി മരുന്നുകൾ കഴിക്കുന്നത് നിർത്തരുത്.
  • ആസ്‌ത്‌മ രോഗികളും അലർജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരും മലകയറുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയിൽ നടത്തുന്ന ഓക്‌സിജൻ പാർലറുകൾ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വർധിപ്പിക്കുന്നതിനായി ആസ്‌ത്‌മ രോഗികൾ അവരുടെ വ്യായാമത്തിൽ ഓട്ടവും എയറോബിക് വ്യായാമവും ഉൾപ്പെടുത്തി മല കയറ്റത്തിന് മുൻകൂട്ടി തയ്യാറാകണം.
  • തിരക്ക് വർധിക്കുന്ന സമയങ്ങളിൽ കാടിനുള്ളിലെ വഴികൾ തെരഞ്ഞെടുക്കുന്നതും, കാടിനുള്ളിൽ വിശ്രമിക്കുന്നതും പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കേണ്ടതാണ്.
  • പഴകിയതും തുറന്നു വച്ചതുമായ ആഹാരങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • തുറസായ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
  • തുറസായ സ്ഥലങ്ങളിൽ വിരി വയ്‌ക്കുന്നത് ഒഴിവാക്കുക.
  • മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
  • മല കയറുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ചെറു വ്യായാമങ്ങൾ ചെയ്യുന്നത് ഗുണകരമാകും.

തീർഥാടകർ അസ്വാസ്ഥ്യമുണ്ടായാൽ പാലിക്കേണ്ട നിർദേശങ്ങൾ :

  • ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾ റൂം നമ്പർ 04735-203232 ൽ ബന്ധപ്പെട്ട് ലോക്കേഷൻ, എന്ത് തരം ബുദ്ധിമുട്ട് ആണ്, എത്ര പേർക്ക് ബുദ്ധിമുട്ട് എന്നെല്ലാം അറിയിക്കുക.
  • കൺട്രോൾ റൂമിൽ നിന്നും ഏറ്റവും അടുത്ത എമർജൻസി മെഡിക്കൽ സെന്‍ററിൽ സെക്കൻഡുകൾക്കുള്ളിൽ ഈ വിവരം അറിയിക്കുകയും ജീവനക്കാരെ ലൊക്കേഷനിൽ എത്തിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ അടുത്ത അയ്യപ്പ സേവാ സംഘം സ്ട്രെക്ച്ചർ, അടുത്ത ആശുപത്രി എന്നിവിടങ്ങളിൽ ഈ വിവരം അറിയിക്കുക. ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ഈ കൺട്രോൾ റൂമിൽ നിന്നും എത്തിക്കും.
  • സ്ഥലത്തെത്തുന്ന എമർജൻസി മെഡിക്കൽ സെൻ്റർ സ്റ്റാഫ് നഴ്‌സ് രോഗിയെ പരിശോധിക്കുകയും, വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുകയും, ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആവശ്യമുള്ള സന്ദർഭങ്ങളിൽ രോഗിയോടൊപ്പം ഈ സ്റ്റാഫ് നഴ്‌സ് ആശുപത്രി വരെ അനുഗമിക്കും.
  • ആദ്യ മിനിറ്റുകൾ എമർജൻസി രോഗികൾക്ക് ബേസിക് ലൈഫ് സപ്പോർട്ട് നൽകിയാൽ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ സിപിആർ ഉൾപ്പെടെ ബേസിക് ലൈഫ് സപ്പോർട്ട് നൽകേണ്ടത് അത്യാവശ്യമാണ്.

അതേസമയം മകരവിളക്ക് മഹോത്സവത്തിൽ കലിയുഗവരദനെ ദർശിക്കാൻ ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമായ ദർശനം ഒരുക്കുന്നതിനോടൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി സന്നിധാനത്ത് പൊലീസ് അഞ്ചാംബാച്ച് ചുമതലയേറ്റു. ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും പൊലീസിന്‍റെ ഇ ഫേസ് ആണ് ചുമതലയറ്റത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ ആനന്ദ് സ്പെഷൽ ഓഫിസറും ഡിവൈഎസ്‌പി ശ്രീകാന്ത് അസിസ്റ്റന്‍റ് സ്പെഷ്യൽ ഓഫിസറുമായ 1800 പൊലീസുകാരുൾപ്പെട്ട ബാച്ചാണ് ചുമതല ഏറ്റെടുത്തത്.

പുലർച്ചെ മൂന്നുമണി മുതൽ 11 വരെയുള്ള സമയങ്ങളിൽ വിവിധ ടേണുകളിൽ ആയിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക റെസ്പോൺസ് ടീം ബോംബ് സ്ക്വാഡ് ടെലി കമ്മ്യൂണിക്കേഷൻ ടീം തുടങ്ങിയ പൊലീസ് വിഭാഗങ്ങളും സന്നിധാനത്ത് പ്രവർത്തിക്കുന്നു.

1800 പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചു: മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നതിനോട് അനുബന്ധിച്ച് സന്നിധാനത്ത് പൊലീസ് അഞ്ചാം ഫേസ് ആണ് ചുമതലയേറ്റത്. 1800 ൽ പരം പൊലീസുകാരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫിസർ ആർ ആനന്ദ് പറഞ്ഞു. ഇതിന് പുറമെ എൻ ഡി ആർ എഫ്, ആർ എ എഫ്, തുടങ്ങിയവർ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓരോ സെക്‌ടറിലും എന്ത് ജോലിയാണ് ചെയ്യേണ്ടതെന്നും എങ്ങനെ തിരക്ക് നിയന്ത്രിക്കേണ്ടതെന്നും എല്ലാ ഉദ്യോഗസ്ഥർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വേണ്ടി എല്ലാവിധ ക്രൗഡ് മാനേജ്മെന്‍റ് സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും സന്നിധാനത്ത് തയ്യാറായിരിക്കുന്നു.

ക്യൂ കോംപ്ലക്‌സിൽ നിന്നും തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തും. സാധാരണ തിരക്കാണെങ്കിൽ നേരിട്ട് കയറ്റി വിടുകയും ക്യൂ കോംപ്ലക്‌സിന്‍റെ പുറകുവശത്തൂടെ കേറ്റി വിടാതെ ഇടതുഭാഗത്ത് സ്വാഭാവിക വരികളിലൂടെ ഭക്തരെ കയറ്റി വിടുന്നതുമണ്. ആവശ്യമെങ്കിൽ ഭക്തർക്ക് ക്യൂ കോംപ്ലക്‌സ് വിശ്രമിക്കുകയും അവിടുന്ന് സന്നിധാനത്തേക്ക് വരുകയും ചെയ്യാം.

ഓരോ സെക്‌ടറുകളിലും തിരക്കിനനുസരിച്ച് ഭക്തരെ ആവശ്യമെങ്കിൽ നിയന്ത്രിച്ച് വിടുന്നതാണ്. പരമാവധി നല്ല ഏകീകരണത്തോടെ ഭക്തരെ തടയാതെ സുഗമമായ യാത്ര ഒരുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പൂങ്കാവനംസുരക്ഷിതമാക്കാന്‍: ഒരോ അയ്യപ്പഭക്തന്‍റെയും കടമയും ഉത്തരവാദിത്ത്വവുമാണ് അയ്യപ്പന്‍റെ പൂങ്കാവനം സുരക്ഷിതമായി നിലനിര്‍ത്തുകയെന്നത്. അതിനായി ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ഫയർ ആൻഡ് റെസ്ക്യു ഫോഴ്സ് നിർദ്ദേശിക്കുന്നു.

1. അയ്യപ്പന്‍റെ പുങ്കാവനത്തിൽ എത്തുന്ന ഓരോ അയ്യപ്പ ഭക്തനും പൂങ്കാവനത്തിൽ
തീ പിടിക്കുവാൻ സാധ്യതയുള്ള വസ്‌തുക്കളോ സ്ഫോടക വസ്‌തുക്കളോ തീ പിടിക്കാവുന്ന ദ്രാവകങ്ങളോ കൊണ്ടുവരില്ല എന്ന് സ്വയം ഉറപ്പുവരുത്തുക.

2. വസ്ത്രങ്ങളിൽ തീ പിടിച്ചാൽ നിൽക്കുക, വീഴുക, ഉരുളുക എന്ന പ്രക്രിയ അവലംബിക്കുക.

3. അശ്രദ്ധമായി സന്നിധാനത്തോ, യാത്രാമധ്യേ കാടുകളിലേക്കോ കത്തിച്ച കർപ്പൂരമോ തടികഷ്‌ണങ്ങളോ വലിച്ചെറിയാതിരിക്കുക.

4. സ്റ്റൗ, വിറകടുപ്പുകൾ എന്നിവ ഉപയോഗിച്ച് വിരികളിൽ ആഹാരം പാചകം ചെയ്യുകയില്ലെന്ന് ഓരോ അയ്യപ്പ ഭക്തരും സ്വയം ഉറപ്പുവരുത്തുക.

5. എൽപി ജി വാതക ചോർച്ചയുള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ല.

6. ഭസ്മക്കുളത്തിൽ ഇറങ്ങുമ്പോൾ കൂടെയുള്ള കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക.

7. ആഴിയിൽ നിന്നും നിശ്ചിത അകലം പാലിക്കുക.

8. യാത്രാമധ്യേ എന്തപകടം സംഭവിച്ചാലും അഗ്നിശമന രക്ഷാസേനയെ വിവരം അറിയിക്കുക.

Last Updated : Dec 30, 2023, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.