പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിനായി ഫേസ് ഷീൽഡുകൾക്കു പുറമേ കണ്ണട കൂടി നിർമ്മിക്കുകയാണ് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയിലെ കൊവിഡ് ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായി 225 പ്രത്യേകതരം കണ്ണടകള്‍ ജില്ലാ മെഡിക്കൽ വിഭാഗത്തിന് കൈമാറി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ എംബിഎസ് കൺട്രോൾസിൻ്റെ സഹായത്തോടെ കുന്നന്താനം വ്യവസായ വികസന പ്ലോട്ടിലാണ് കണ്ണട നിർമ്മിക്കുന്നത്. 5000 കണ്ണടകളാണ് ജില്ലാ വ്യവസായ കേന്ദ്രം നിർമ്മിക്കുന്നത്. പെറ്റ് ഷീറ്റ്, ഇലാസ്റ്റിക് പിയു ഫോം എന്നിവയാണ് കണ്ണട നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു കണ്ണടക്ക് 20 രൂപ മുതൽ 25 രൂപ വരെ വില വരും.
കൊവിഡ് പ്രതിരോധത്തിനായി കണ്ണടകള്‍ - covid 19 news
കൊവിഡ് ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായി 225 പ്രത്യേകതരം കണ്ണടകള്‍ ജില്ലാ മെഡിക്കൽ വിഭാഗത്തിന് ജില്ലാ വ്യവസായ കേന്ദ്രം കൈമാറി
![കൊവിഡ് പ്രതിരോധത്തിനായി കണ്ണടകള്‍ കൊവിഡ് പ്രതിരോധം വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത covid 19 news covid 19 protection news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8055125-335-8055125-1594917219017.jpg?imwidth=3840)