ETV Bharat / state

അമ്പൂരി കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൂട്ടു പ്രതിയായ അഖിലിന്‍റെ സഹോദരൻ രാഹുൽ ഇപ്പോഴും ഒളിവിലാണ്.

author img

By

Published : Jul 26, 2019, 12:51 PM IST

Updated : Jul 26, 2019, 8:34 PM IST

അമ്പൂരി കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: പൂവാർ സ്വദേശിനി രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്. യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിയായ സൈനികന്‍ അഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടു പ്രതിയായ അഖിലിന്‍റെ സഹോദരൻ രാഹുൽ ഇപ്പോഴും ഒളിവിലാണ്. അന്വേഷണസംഘം പ്രതികളായ രാഹുലിന്‍റെയും അഖിലന്‍റെയും മുൻകാല പശ്ചാത്തലം ഉൾപ്പെടെ അന്വേഷിച്ച് വരുകയാണ്. കൊലപാതകത്തിൽ പങ്കാളിയായിരുന്ന അയൽവാസിയും സുഹൃത്തുമായ ആദർശിനെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയിരുന്നു. അയാൾ ഇപ്പോൾ റിമാൻഡിലാണ്. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കാറിനെ കുറിച്ചുള്ള അന്വേഷണവും ഊർജിതമാക്കി വരുന്നു.

സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് ഡല്‍ഹിയിലെ സൈനിക ക്യാമ്പിലേക്ക് പോയ അഖില്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു. അഖിലിനെ കണ്ടെത്താന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോയി. അതേസമയം അഖില്‍ ഉടന്‍ കീഴടങ്ങുമെന്ന് പിതാവ് രാജപ്പന്‍നായര്‍ പറഞ്ഞു. 21ന് നെയ്യാറ്റിൻകരയിൽ നിന്ന് കാറിൽ എത്തിച്ച രാഖിയെ അഖിൽ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആദര്‍ശ് പൊലീസിന് നൽകിയ മൊഴി. ഇരു പ്രതികളെയും പിടികൂടിയാൽ മാത്രമേ സംഭവത്തിന്‍റെ പൂർണ്ണ വിവരം ലഭ്യമാകുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Intro:തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിയായ സൈനികന്‍ ഒളിവിലെന്ന് പൊലീസ്. സംഭവത്തിനു ശേഷം നാട്ടില്‍ നിന്ന് ഡല്‍ഹിയിലെ സൈനിക ക്യാമ്പിലേക്ക് പോയ അഖില്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പൊലീസിനു വിവരം ലഭിച്ചു. അഖിലിനെ കണ്ടെത്താന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്കു പോയി. അതേ സമയം അഖില്‍ ഉടന്‍ കീഴടങ്ങുമെന്ന് പിതാവ് രാജപ്പന്‍നായര്‍ പറഞ്ഞു.

Body:
ജൂണ്‍ 21നാണ് പൂവാര്‍ പുത്തന്‍കട സ്വദേശിനി രാഖിയെ കാണാതാകുകയും പിന്നീട് അഖില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിനു സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അഖില്‍ സംഭവത്തിനു ശേഷം ക്യാമ്പിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് മുങ്ങി. എന്നാല്‍ സൈനിക കേന്ദ്രങ്ങളില്‍ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ഇദ്ദേഹം സൈനിക ക്യാമ്പില്‍ എത്തിയിട്ടില്ലെന്ന് സൂചന ലഭിച്ചു. ഇതോടെയാണ് അഖില്‍ ഒളിവിലാണെന്ന് പൊലീസിന് ബോദ്ധ്യമായത്. അഖിലിനെ പിടികൂടാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ മെബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്്് ഒളിത്താവളം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അതേസമയം അഖില്‍ സൈനിക ക്യാമ്പില്‍ തന്നെയാണെന്നും ഉടന്‍ കീഴടങ്ങുമെന്നും പിതാവ് രാജപ്പന്‍നായര്‍ അറിയിച്ചു. സംഭവത്തില്‍ അഖിലിന്‍െ സഹോദരന്‍ രാഹുലിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Conclusion:
Last Updated : Jul 26, 2019, 8:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.