ETV Bharat / state

മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല, മരണം ഉള്‍ക്കൊള്ളാനാകാതെ ബന്ധുക്കള്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന റാന്നി സ്വദേശി അഭിരാമി ഇന്ന് ഉച്ചയ്‌ക്കാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം കുട്ടിയുടെ ചികിത്സയ്‌ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. അതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

Abhirami Died after Stray dog attack  Stray dog attack  Stray dog attack in kerala  Stray dog  വാക്‌സിന്‍  കോട്ടയം മെഡിക്കല്‍ കോളജ്  Kottayam Medical College  പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്  തെരുവുനായ  പത്തനംതിട്ട  Pathanamthitta
മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല, മരണം ഉള്‍ക്കൊള്ളാനാകാതെ ബന്ധുക്കള്‍
author img

By

Published : Sep 5, 2022, 4:18 PM IST

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററില്‍ ചികിത്സയിൽ കഴിയുകയായിരുന്ന പന്ത്രണ്ടു വയസുകാരി അഭിരാമിയുടെ മരണം ഉൾക്കൊള്ളാനാകാതെ ബന്ധുക്കൾ. മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവച്ചിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരുന്നിന്‍റെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടെന്നും അഭിരാമിയുടെ ബന്ധുക്കള്‍ പറഞ്ഞു.

പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധന ഫലം ഇന്ന്(05.09.2022) വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം കുട്ടിയുടെ ചികിത്സയ്‌ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിന് പൂനെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബിലേക്കും സാമ്പിള്‍ അയക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പരിശോധന ഫലം പുറത്തുവരാനിരിക്കെ ആണ് അഭിരാമിയുടെ ജീവൻ നഷ്‌ടമായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്‍റെ മകള്‍ അഭിരാമി ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഉച്ചയ്‌ക്ക്‌ 1.40 ഓടെയായിരുന്നു അന്ത്യം. ഓഗസ്‌റ്റ്‌ 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ റോഡില്‍ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്തു.

നാലാമത്തേത് ഈ മാസം പത്തിനാണ് എടുക്കേണ്ടിയിരുന്നത്. അതിനിടെ വെളളിയാഴ്‌ച(04.09.2022) കുട്ടിയുടെ ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിയെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്നും വിദഗ്‌ധ ചികിത്സയ്‌ക്ക്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.

Also Read തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.