ETV Bharat / state

അമ്പലപ്പാറ വെടിവയ്‌പ്പ്‌ കേസ്; വനിത മാവോയിസ്റ്റിനെ കോടതിയിൽ ഹാജരാക്കി - റീന ജോയ്‌സ് മേരി

2015ല്‍ തിരുവിഴാംകുന്ന് അമ്പലപ്പാറ ആദിവാസി ഊരിന് സമീപത്തെ വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിത മാവോയിസ്റ്റിനെ പാലക്കാട് ജില്ല കോടതിയിൽ ഹാജരാക്കി. വെല്ലൂർ ജയിലിൽ കഴിയുന്ന റീന ജോയ്‌സ് മേരിയെയാണ് തമിഴ്‌നാട് പൊലീസ് സംഘത്തിന്‍റെ കാവലില്‍ കോടതിയില്‍ ഹാജരാക്കിയത്

Palakkad  Ambalapara firing case  Woman Maoist produced in court  Woman Maoist  Maoist  അമ്പലപ്പാറ വെടിവയ്‌പ് കേസ്  വനിത മാവോയിസ്റ്റിനെ കോടതിയിൽ ഹാജരാക്കി  തിരുവിഴാംകുന്ന് അമ്പലപ്പാറ  റീന ജോയ്‌സ് മേരി  മാവോയിസ്റ്റ്
അമ്പലപ്പാറ വെടിവയ്‌പ്പ്‌ കേസ്; വനിത മാവോയിസ്റ്റിനെ കോടതിയിൽ ഹാജരാക്കി
author img

By

Published : Sep 17, 2022, 10:33 PM IST

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ വെടിവയ്‌പ്പ്‌ നടത്തിയ കേസിൽ മാവോയിസ്റ്റ് സംഘാംഗത്തെ ജില്ല കോടതിയിൽ ഹാജരാക്കി. വെല്ലൂർ ജയിലിൽ കഴിയുന്ന റീന ജോയ്‌സ് മേരിയെയാണ് തമിഴ്‌നാട് നിന്നുള്ള പ്രത്യേക പൊലീസ് സംഘത്തിന്‍റെ കാവലിൽ കോടതിയില്‍ ഹാജരാക്കിയത്. 2015ൽ അമ്പലപ്പാറ ആദിവാസി ഊരിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉൾവനത്തിൽ മാവോയിസ്റ്റ് സംഘത്തിന് വേണ്ടി തെരച്ചില്‍ നടത്തിയ തണ്ടർബോൾട്ട് സേനയ്‌ക്ക്‌ നേരെ സംഘം വെടിയുതിർക്കുകയായിരുന്നു.

നാല് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘത്തിൽ രണ്ട് വനിതകളുണ്ടായിരുന്നു എന്ന്‌ പൊലീസ് പറഞ്ഞിരുന്നു. അടുത്ത ദിവസം വഴിക്കടവ് പൊലീസ് സ്റ്റേഷനിലുള്ള കേസുമായി ബന്ധപ്പെട്ട്‌ റീന ജോയ്‌സ് മേരിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കും. കോയമ്പത്തൂർ ജയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.