പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം അപകടത്തിൽ ബസ്സുടമയും അറസ്‌റ്റിൽ. കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുൺ (30) ആണ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ബസ്സ് അമിത വേഗതയിൽ പോകുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ ഇയാളുടെ മൊബൈൽ ഫോണിൽ വന്നെങ്കിലും നിരന്തരം അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ ഇത്തരത്തിൽ ഇയാളുടെ ഫോണിൽ മെസേജ് വന്നതായി പൊലീസ് കണ്ടെത്തി. ബസ്സിന്‍റെ മാനേജർ ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിലുണ്ടെങ്കിലും അവർക്കെതിരെ കേസെടുത്തിട്ടില്ല.
അവരുടെ പങ്കുകൂടി അന്വേഷിച്ചതിന് ശേഷമേ കേസെടുക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം അറസ്‌റ്റിലായ ബസ്സുടമയെ റിമാന്‍ഡ് ചെയ്‌തു.