ETV Bharat / state

പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു ; രണ്ട് പേർക്ക് പരിക്ക് - കൊട്ടേക്കാട്‌

പാലക്കാട്‌ കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്‌

palakkad  palakkad local news  palakkad latest news  Man died in honey bee attack  പാലക്കാട്‌  തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു  കിഴക്കേ ആനപ്പാറ  കൊട്ടേക്കാട്‌  കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവൻ ഷാജു
തേനീച്ച ആക്രമണം
author img

By

Published : Jan 12, 2023, 7:26 PM IST

പാലക്കാട്‌ : തേനീച്ചയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പാലക്കാട്‌ കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ്(75) മരിച്ചത്‌. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കൊട്ടേക്കാട്‌ കിഴക്കേ ആനപ്പാറ ശിവക്ഷേത്രത്തിന് മുന്നിൽവച്ച് കൂടിളകി വന്ന തേനീച്ചക്കൂട്ടം മൂന്നുപേരെയും അക്രമിക്കുകയായിരുന്നു.

കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവൻ(73), ഷാജു(50) എന്നിവർക്കാണ് പരിക്കേറ്റത്. സുദേവന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ 3 പേരെയും ജില്ല ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്(12-1-2023) പുലർച്ചെ 2 മണിയോടെ മണി മരണപ്പെടുകയായിരുന്നു. രണ്ടാഴ്‌ച മുൻപ്‌ മരുതറോഡ്‌ കുഴിയക്കാട്‌ തൊഴിലുറപ്പ്‌ പണിക്കിടെ 13 തൊഴിലാളികൾക്ക്‌ തേനീച്ചയുടെ കുത്തേറ്റിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.