ETV Bharat / state

പാലക്കാട് കല്ലടികോട് മേഖലയിൽ മണ്ണിടിച്ചിൽ - landslide kerala

കനത്ത മഴയെ തുടർന്ന് കല്ലടികോട് വാക്കോട് മേഖലയിൽ 20 അടി താഴ്‌ചയിലേക്ക് മണ്ണും പാറക്കഷ്‌ണങ്ങളും ഇടിഞ്ഞു വീണു.

പാലക്കാട് മഴ  ശക്തമായ മഴ  പാലക്കാട് കല്ലടികോട്  വാക്കോട് മണ്ണിടിച്ചിൽ  കല്ലടികോട് മേഖലയിൽ മണ്ണിടിച്ചിൽ  landslide in ​​Palakkad Kalladikode  rain kerala  landslide kerala  vakkode
കല്ലടികോട് മേഖലയിൽ മണ്ണിടിച്ചിൽ
author img

By

Published : Sep 10, 2020, 1:29 PM IST

പാലക്കാട്: ശക്തമായ മഴയിൽ പാലക്കാട് കല്ലടികോട് മേഖലയിൽ മണ്ണിടിച്ചിൽ. കനത്ത മഴയെ തുടർന്ന് കല്ലടികോട് വാക്കോട് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. 20 അടി താഴ്‌ചയിലേക്ക് മണ്ണും പാറ കഷ്‌ണങ്ങളും ഇടിഞ്ഞു വീണു. തുടർന്ന്, കല്ലടികോട് ദേശീയപാതയിൽ നിന്നും പാങ്ങ്, മൂന്നേക്കർ മേഖലയിലേക്ക് പോകുന്ന വഴി തടസപ്പെട്ടു. ചെറിയ തോതിൽ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിലും പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. ഇവിടെത്തെ ആദിവാസി കോളനിയിലെ ജനങ്ങളെ നേരത്തെ തന്നെ മാറ്റി പാർപ്പിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അതേസമയം, വലിയ പാറക്കഷ്ണങ്ങൾ ഉൾപ്പെടെയുള്ളവ ഏതുസമയത്തും താഴേക്ക് പതിക്കുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.