പാലക്കാട്: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ നെന്മാറ വേല ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായി നടത്താന്‍ തീരുമാനിച്ചു. ഏപ്രിൽ രണ്ടിനാണ് നെന്മാറ വേല. ആന എഴുന്നള്ളിപ്പ്, പാണ്ടിമേളം, ആനപ്പന്തൽ, കരിമരുന്ന് പ്രയോഗം തുടങ്ങി നിരവധി ആഘോഷ പരിപാടികളോടെയാണ് എല്ലാവർഷവും വേല നടക്കുന്നത്.
വിദേശിയരടക്കം നിരവധി പേർ പങ്കെടുക്കുന്ന വേല കേരളത്തിലെ ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ കൊവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്ന് വാർത്താസമ്മേളനത്തില്‍ ഉത്സവ കമ്മിറ്റി സെക്രട്ടറി രതീഷ് മങ്ങാട് പറഞ്ഞു.