ETV Bharat / state

ചിറ്റൂരിലെ കുടിവെള്ള വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്‌ഘാടനം ചെയ്‌തു

കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജല ശുദ്ധീകരണ ശാലകളിൽ നിന്നും കുടുംബശ്രീ സംരംഭകർ മുഖേന ആവശ്യക്കാർക്ക് ചുരുങ്ങിയ ചിലവിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജീവൻധാര.

Minister K. Krishnan Kutty  inaugurated  Chittoor Drinking Water Supply Project  കേരള വാട്ടർ അതോറിറ്റി  ജീവൻധാര  പാലക്കാട്  ചിറ്റൂരിലെ കുടിവെള്ള വിതരണ പദ്ധതി
ചിറ്റൂരിലെ കുടിവെള്ള വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്‌ഘാടനം ചെയ്‌തു
author img

By

Published : Nov 2, 2020, 12:21 PM IST

പാലക്കാട്: ചിറ്റൂരിലെ ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ ജില്ലാമിഷനും ജല അതോറിറ്റിയും സംയുക്തമായി പ്രവർത്തിക്കുന്ന പദ്ധതിയാണിത്. കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജല ശുദ്ധീകരണ ശാലകളിൽ നിന്നും കുടുംബശ്രീ സംരംഭകർ മുഖേന ആവശ്യക്കാർക്ക് ചുരുങ്ങിയ ചിലവിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജീവൻധാര. പദ്ധതിയിലൂടെ വിപണിയിൽ 20 ലിറ്റർ കുടിവെള്ള ക്യാൻ 25 രൂപക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും.

ടെൻഡർ നടപടികളില്ലാതെ സ്‌ത്രീകളെ സ്വയംപര്യാപ്‌തമാക്കി കുടുംബശ്രീക്ക് കുടിവെള്ള വിതരണം നൽകുന്ന പദ്ധതിയാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൊവിഡ് കാലത്ത് എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കാൻ ജലവിഭവ വകുപ്പ് കഠിനമായ പരിശ്രമമാണ് നടത്തുന്നത്. ജീവൻധാര പദ്ധതിയുടെ ഭാഗമായി 16 ലക്ഷം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വർഷം 21 ലക്ഷം വീടുകളിലേക്ക് കണക്ഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു. ത്രിതല പഞ്ചായത്തുകൾ പദ്ധതിയുമായി നല്ല രീതിയിലാണ് സഹകരിക്കുന്നത്. എല്ലാവർക്കും കുടിവെള്ളമെത്തിക്കാൻ വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ജലവിഭവ വകുപ്പിൻ്റെ നഷ്‌ടം നികത്താൻ ജലവിഭവ വകുപ്പ് കേന്ദ്രങ്ങളിൽ സോളാർ വൈദ്യുതി ഏർപ്പെടുത്തും. ഇതിൻ്റെ ഭാഗമായി മൂങ്കിൽമടയിൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.