പാലക്കാട്: ജാതീയ അയിത്തത്തിന്‍റെ പേരില്‍ പാലക്കാട് ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
![ശവസംസ്‌കാരം തടഞ്ഞ സംഭവം പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ഉമ്മത്താംപടിയിലെ പട്ടികജാതി വിഭാഗം പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ Scheduled Castes and Scheduled Tribes Commission](https://etvbharatimages.akamaized.net/etvbharat/prod-images/kl-pkd-03-deadbody-kl10015_23012021172217_2301f_1611402737_790.jpg)
അട്ടപ്പാടി പുതൂര്‍ ശ്‌മശാനത്തിലാണ് പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് ഒരു വിഭാഗം വിലക്കേർപ്പെടുത്തിയത്. ഏഴ് മാസം മുമ്പ് മരിച്ച അട്ടപ്പാടി ഉമ്മത്താംപടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ശകുന്തളയുടെ മൃതദേഹമാണ് ജാതി വിവേചനം മൂലം പുറമ്പോക്കില്‍ സംസ്‌കരിക്കേണ്ടി വന്നത്.
![ശവസംസ്‌കാരം തടഞ്ഞ സംഭവം പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ഉമ്മത്താംപടിയിലെ പട്ടികജാതി വിഭാഗം പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ Scheduled Castes and Scheduled Tribes Commission](https://etvbharatimages.akamaized.net/etvbharat/prod-images/kl-pkd-03-deadbody-kl10015_23012021172217_2301f_1611402737_461.jpg)
നേരത്തെ വനഭൂമിയിലായിരുന്നു പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നത്. വനം വകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ശകുന്തളയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പുതൂര്‍ ആലമരം പൊതു ശ്‌മശാനത്തിലെത്തിയെങ്കിലും ജാതി പറഞ്ഞ് ഇവിടെ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ പുറമ്പോക്കില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു.
കൂടുതൽ വായനക്ക്