മലപ്പുറം: പി.വി അന്‍വർ എംഎൽഎയുടെ ആഫ്രിക്കൻ ബിസനസിനെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ പി.വി അന്‍വര്‍ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്തെന്ന് സി.പി.എം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎല്‍എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമല്ല തന്‍റെ വരുമാനമാര്‍ഗമെന്നും നിയമസഭാ അംഗം എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സിനേക്കാള്‍ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കുന്നുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം ദുരൂഹത പടര്‍ത്തുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ ആഫ്രിക്കയിലെ ബിസിനസ് എന്താണെന്ന് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്.
അഞ്ച് വര്‍ഷം കൊണ്ട് വികസനമില്ലാതെ നിലമ്പൂര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പി.വി അന്‍വര്‍ എം.എല്‍.എയാണ് വികസിച്ച് വളര്‍ന്നത്. 2016ല്‍ നിലമ്പൂരില്‍ എം.എല്‍.എയായി മത്സരിക്കുമ്പോള്‍ 14.38 കോടി രൂപയായിരുന്നു പി.വി അന്‍വറിന്‍റെ ആസ്തി. 2019-ല്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ ആസ്തി 49.95 കോടിയായി കുത്തനെ വര്‍ധിച്ചു. ആദായനികുതി അടയ്ക്കാത്ത പി.വി അന്‍വര്‍ 49.95 കോടിയുടെ സ്വത്തുക്കള്‍ ആര്‍ജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ പറഞ്ഞു.
സ്വര്‍ണക്കടത്തും മയക്ക്മരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എം.എല്‍.എ ആഫ്രിക്കയില്‍ പോയതെന്ന ആശങ്കയുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്‍റ് ഷംസുദ്ദീന്‍, വഴിക്കടവ് മണ്ഡലം മുന്‍ പ്രസിഡന്‍റ് ജൂഡി തോമസ്, അമരമ്പലം മണ്ഡലം പ്രസിഡന്‍റ് പി. അമീര്‍, വഴിക്കടവ് മണ്ഡലം പ്രസിഡന്‍റ് റിഫാന്‍ വഴിക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.