ETV Bharat / state

പകല്‍ കളിപ്പാട്ട വില്‍പന, രാത്രി മോഷണം; പ്രതി പിടിയില്‍ - കാസര്‍കോട് ചീമേനി സ്വദേശി

കളിപ്പാട്ടങ്ങൾ വില്‍പന നടത്താനെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് കളവ് നടത്തുന്ന സംഘത്തിലെ അംഗമായ ടോമി തോമസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായത്.

Toys sold during the day  stolen at night  Defendant arrested  പകല്‍ കളിപ്പാട്ടം വില്‍ക്കാനെത്തും  മോഷണക്കേസിലെ പ്രതി പിടിയില്‍  Defendant arrested in theft case  കാസര്‍കോട് ചീമേനി സ്വദേശി  A native of Kasargod Cheemeni
പകല്‍ കളിപ്പാട്ട വില്‍പന, രാത്രി മോഷണം; പ്രതി പിടിയില്‍
author img

By

Published : Jul 25, 2021, 8:32 PM IST

മലപ്പുറം: ഒമ്‌നി വാനിൽ കളിപ്പാട്ടങ്ങൾ വില്‍പന നടത്താനെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് കളവ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൊളത്തൂർ പൊലീസിന്‍റെ പിടിയില്‍. കാസര്‍കോട് ചീമേനി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ രാജൻ എന്ന ടോമി തോമസ് എന്നയാളാണ് കസ്റ്റഡിയിലായത്.

അഞ്ച് പവൻ സ്വർണാഭരണങ്ങളും 5000 രൂപയും കവർച്ച ചെയ്ത മൂവർ സംഘത്തില്‍ പെട്ടയാളാണ് പ്രതി. പകല്‍ വില്‍പനയ്ക്കായി എത്തുന്ന സമയത്ത് വീടുകൾ കണ്ട് വെച്ച് രാത്രി മോഷണത്തിനെത്തുന്നതാണ് രീതി. കൊളത്തൂർ സ്റ്റേഷൻ പരിധിയിലെ കുരുവമ്പലം പ്രദേശത്തെ വീട്ടിൽ ജൂലൈ മാസം 24-ാം തിയതിയാണ് മോഷണം നടന്നത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനസഹിതം കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സജിത്ത്, സബ് ഇൻസ്പെക്ടർ റെജിമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പരിശോധനകൾക്ക് ശേഷം ടോമി തോമസിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ALSO READ: ഹരികൃഷ്ണയുടെ മൃതദേഹം സംസ്കരിച്ചു; കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.