ETV Bharat / state

നിലമ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഡിസ്‌ചാർജ് ചെയ്‌ത ശേഷം മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

children who were brutally abused in Nilambur  Nilambur  The Child Welfare Committee  നിലമ്പൂർ  ചൈൽഡ് വെൽഫെയർ കമ്മിറ്റി  കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു  ശിശു സംരക്ഷണ സമിതി
നിലമ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു
author img

By

Published : Feb 10, 2021, 6:08 PM IST

Updated : Feb 10, 2021, 7:30 PM IST

മലപ്പുറം: നിലമ്പൂരിൽ അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായ കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. സിഡബ്ല്യൂസി ചെയർമാൻ അഡ്വ. ഷാജേഷ്‌ ഭാസ്ക്കറാണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു

കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം എന്നിവ പൂർണമായും ഏറ്റെടുക്കും, പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികൾക്ക് ശിക്ഷ ഉറപ്പ് നൽകാൻ സിഡബ്ല്യൂസി നിയമപരമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തും. ജുവൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും പ്രതികൾക്കെതിരെയുള്ള കേസെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ കുട്ടികളെ പരിചരിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിഡബ്ല്യൂസി അംഗം സി.സി ദാനദാസ് പറഞ്ഞു. മറ്റൊരു അംഗമായ തനൂജ ബീഗവും ആശുപത്രിയിൽ എത്തിയിരുന്നു സി.ഡി.പി.ഒ ജയഗീത ചെയർമാന് റിപ്പോർട്ട് നൽകി. കുട്ടികളുടെ മാതാവ് മഹേശ്വരി നേരത്തെ മരിച്ചുപോയിരുന്നു . കുട്ടികളുടെ മൊഴി പിന്നീട് പൊലീസ് എടുക്കും.സംഭവത്തില്‍ കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തിരുന്നു.

Last Updated : Feb 10, 2021, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.