മലപ്പുറം: മരിച്ചയാളുടെ ബൈക്ക് ബന്ധുകള്‍ക്ക് നല്‍കിയതായി രേഖയുണ്ടാക്കി ഉപയോഗിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേസ് എസ്‌ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്‌പി സസ്‌പെന്‍ഡ് ചെയ്‌തത്.
വെട്ടിച്ചിറക്ക് സമീപം മിനി ലോറിയിടിച്ച് മരിച്ച കര്‍ണാടക ജാക്കിലി സ്വദേശി വിന്‍സെന്‍റ് എന്നയാളുടെ TN 30 S 9870 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ബൈക്കാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചത്. ബൈക്ക് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയതായി രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ബൈക്ക് ഉപയോഗിച്ചിരുന്നത്.
സംഭവം വിവാദമായതോടെ മലപ്പുറം എസ്‌പി സുജിത്ത് ദാസ് എസ്. താനൂര്‍ ഡിവൈഎസ്‌പിക്ക് നല്‍കിയ നിര്‍ദേശ പ്രകാരമാണ് ആദ്യ ഘട്ട അന്വേഷണം നടന്നത്. ഇതിനെ തുടര്‍ന്നാണ് ഗ്രേഡ് എസ്ഐമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാകും ഇനി വകുപ്പ് തല അന്വേഷണം നടത്തുക.
Also Read: പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യ പൊലീസ് പിടിയില്‍
തൃശൂര്‍ സ്വദേശികളായ സന്തോഷും പോളിയും അടുത്തിടെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറി എത്തിയത്. മുന്‍പ് മലപ്പുറത്ത് കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ തൊണ്ടി മുതലായ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ മാറിച്ച് വിറ്റ കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്‌തിരുന്നു. അതിന് ശേഷമാണ് വീണ്ടും പൊലീസിന് നാണക്കേടുണ്ടായ സംഭവം ഉണ്ടാകുന്നത്.