മലപ്പുറം : ലഡാക്കിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സൈനികൻ പരപ്പനങ്ങാടി സ്വദേശി ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം നാളെ (ഞായർ) നാട്ടിലെത്തിക്കും. മൃതദേഹം വഹിച്ചുള്ള സൈനികസംഘം രാവിലെ 10.10ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും. ഇവിടെ മന്ത്രി വി. അബ്‌ദുറഹ്മാൻ, ജില്ല കലക്‌ടർ എന്നിവർ മൃതദേഹം ഏറ്റുവാങ്ങും.
തുടർന്ന് രാവിലെ 11ന് തിരൂരങ്ങാടി യത്തീംഖാനയിലും (പിഎസ്എംഒ കോളേജ് ക്യാമ്പസ്), ഉച്ചയ്‌ക്ക് ഒന്നിന് സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും പൊതുദർശനത്തിന് വയ്ക്കും. ശേഷം വീട്ടിലെത്തിക്കും.
Also Read ലഡാക്ക് അപകടത്തില്‍ മരിച്ചവരിൽ മലയാളിയും ; കൊല്ലപ്പെട്ടത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജിൽ
വൈകീട്ട് മൂന്നിന് ഔദ്യോഗിക സൈനിക ബഹുമതികളോടെ അങ്ങാടി മൊഹിയുദ്ദീൻ ജുമാമസ്‌ജിദിലാണ് ഖബറടക്കം. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നല്‍കും. മുഹമ്മദ് ഷൈജലിന്‍റെ വീട് റവന്യൂ മന്ത്രി കെ. രാജൻ, പുരാരേഖ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു.