ETV Bharat / state

അപകടഭീഷണിയില്‍ നിലമ്പൂരിലെ ഇരുപതോളം സർക്കാർ സ്‌കൂളുകൾ - government schools in nilambur

സർക്കാർ സ്‌കൂളുകളുടെ വികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലതും കടലാസിൽ മാത്രമാണെന്നാണ് സ്‌കൂൾ അധികൃതരുടെ ആരോപണം.

അപകടഭീഷണിയില്‍ നിലമ്പൂരിലെ ഇരുപതോളം സർക്കാർ സ്‌കൂളുകൾ
author img

By

Published : Nov 24, 2019, 2:58 AM IST

മലപ്പുറം: നിലമ്പൂര്‍ സബ്‌ജില്ലയിലെ ഇരുപതോളം സർക്കാർ സ്‌കൂളുകൾ അപകടഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂൾ വിദ്യാര്‍ഥി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് നിലമ്പൂരിലെ സ്‌കൂളുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.വി.അൻവര്‍ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനാധ്യാപകര്‍ സമര്‍പ്പിച്ച റിപ്പോർട്ടിന്മേലാണ് സര്‍ക്കാര്‍ സ്‌കൂളുകൾ അപകടഭീഷണിയിലാണെന്ന വിലയിരുത്തല്‍.

നിലമ്പൂരിലെ മുക്കട്ട ഗവ.എൽപി സ്‌കൂൾ 85 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാലപഴക്കം കൊണ്ട് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് സ്‌കൂള്‍ കെട്ടിടം. ഏറെ ആശങ്കയോടെയാണ് അധ്യാപകരും വിദ്യാർഥികളും സ്‌കൂളിൽ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ പി.എസ്.രഘുറാം പറഞ്ഞു. നിലമ്പൂർ സബ് ജില്ലയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ സ്‌കൂളാണിത്. പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. വാടക കെട്ടിടത്തിലായതിനാൽ കെട്ടിടത്തിന്‍റെ തകരാര്‍ പരിഹരിക്കാന്‍ സർക്കാർ സഹായവും ലഭിക്കുന്നില്ല. പ്രശ്‌നപരിഹാരത്തിനായി ഈ മാസം 29ന് അടിയന്തര പിടിഎ യോഗം ചേരുമെന്ന് പിടിഎ വൈസ് പ്രസിഡന്‍റ് സുനില്‍ പറഞ്ഞു.

അപകടഭീഷണിയില്‍ നിലമ്പൂരിലെ ഇരുപതോളം സർക്കാർ സ്‌കൂളുകൾ

ഇതിലും ദയനീയമാണ് കരുളായി പുള്ളി ഗവ.എൽപി സ്‌കൂളിലെ സ്ഥിതി. ഭൂരിഭാഗം ക്ലാസ്‌ മുറികൾക്കും വാതിലുകളില്ല. ഭിത്തിയില്‍ നിരവധി വിള്ളലുകളുമുണ്ട്. സ്‌കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് 1.08 കോടി രൂപയും, കിഫ്ബി ഒരു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ ആരോപണം. അമരമ്പലം ഗവ. യുപി സ്‌കൂള്‍, എരഞ്ഞിമങ്ങാട് ഗവ. യുപി സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളുടെ അവസ്ഥയും പരിതാപകരമാണ്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്‌കൂളുകൾ നിലമ്പൂർ മേഖലയിൽ വ്യാപകമായതിനാൽ ഇഴജന്തുക്കളുടെ സാന്നിധ്യം കൂടുതലാണ്. സ്‌കൂളുകളുടെ വികസനത്തിനായി അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.

Intro:അപകടഭീഷണിയിൽ നിലമ്പൂർ സബ്ബ് ജില്ലയിൽ 20 ഓളം സർക്കാർ സ്കൂളുകൾ, മുക്കട്ട ഗവ.എൽ.പി സ്കൂളിലും, കരുളായി ഗവ.യു.പി സ്കൂളും ഇഴജന്തുക്കളുടെ ഭീഷണിയിൽ, ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് നിലമ്പൂർ സബ് ജില്ലയിലെ സ്ക്കുളുകളിൽ അപകടകരമായ എന്തെങ്കിലും സാഹചര്യങ്ങൾ നിലവിലുണ്ടെക്കിൽ ഉടൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പി.വി.അൻവർ എം.എൽ.എ Body:അപകടഭീഷണിയിൽ നിലമ്പൂർ സബ്ബ് ജില്ലയിൽ 20 ഓളം സർക്കാർ സ്കൂളുകൾ, മുക്കട്ട ഗവ.എൽ.പി സ്കൂളിലും, കരുളായി ഗവ.യു.പി സ്കൂളും ഇഴജന്തുക്കളുടെ ഭീഷണിയിൽ, ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് നിലമ്പൂർ സബ് ജില്ലയിലെ സ്ക്കുളുകളിൽ അപകടകരമായ എന്തെങ്കിലും സാഹചര്യങ്ങൾ നിലവിലുണ്ടെക്കിൽ ഉടൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പി.വി.അൻവർ എം.എൽ.എ എ.ഇ.ഒ യോട് ആവശ്യപ്പെട്ടിരുന്നു ഇതെ തുടർന്ന് പ്രധാനാധ്യാപകർ നൽകിയ റിപ്പോർട്ടിലാണ് 20 ഓളം സ്കൂളകൾ അപകടരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ട് ലഭിച്ചത്, മുക്കട്ട ഗവ.. എൽ പി.സ്കൂൾ 85 വർഷമായി വാടക കെട്ടിടത്തിലാണ്, കാലപഴക്കം കൊണ്ട് ഏതു സമയത്തും നിലംപൊത്തവുന്ന അവസ്ഥയിലാണ്, ജനലുകളിലും, വാതിലുകളിലും വിള്ളലുകൾ വ്യാപകം പല ജനലുകളും അടക്കാൻ പോലും കഴിയില്ല, ഏറെ ആശങ്കയോടെയാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ പി.എസ്.രഘുറാം പറഞ്ഞു, നിലമ്പൂർ സബ് ജില്ലയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ സ്കൂളാണിത്, പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുകൾ ഏതു സമയവും കടന്നു വരാവുന്ന അവസ്ഥയുണ്ട്, വാടക കെട്ടിടത്തിലായതിനാൽ ഒരു രുപയുടെ പോലും സർക്കാർ സഹായവുമില്ല, ആശങ്കയുടെ അടിസ്ഥാനത്തിൽ ഈ മാസം 29-ന് അടിയന്തര പി.ടി.എ വിളിച്ചിട്ടുണ്ടെന്ന് പി.ടി.എ വൈസ് പ്രസിഡൻറ് സുനിലും പറഞ്ഞു, സ്കൂൾ പരിസരങ്ങളിൽ പാമ്പുകളെ കാണാറുണ്ടെന്ന് കുട്ടികളും പറയുന്നു, ഇതിലും ദയനീയമാണ് കരുളായി പുള്ളി ഗവ: എൽ.പി.സ്കൂളിൽ എത്തിയാൽ കാണാൻ കഴിയുക സ്കൂളിലേക്ക് കടന്നു ചെല്ലുമ്പോൾ തലയെടുപ്പോടെ നിൽക്കുന്ന കവാടം കടന്ന് ഉള്ളിലേക്ക് എത്തിയാൽ കാഴ്ച്ച, അതിദയനീയമാണ്, 12 ക്ലാസ് മുറികൾക്ക് വാതിൽ ഇല്ലെന്ന് മാത്രമല്ല, അര ഭിത്തിയുമാണ്, കാലപ്പഴക്കം കൊണ്ട് ഭിത്തികൾ അടർന്ന് വീഴാവുന്ന അവസ്ഥയിലുമാണ്, 4 ജനലുകൾ അടക്കാൻ കഴിയില്ല, ഭിത്തികളിൽ ആശങ്കപ്പെടുത്തുന്ന വള്ളലുകൾ ഉണ്ട്, വിദ്യാഭ്യാസ വകുപ്പിന്റെ ഒരു കോടി എട്ടു ലക്ഷം രൂപയുടെയും കിഫ്ബിയുടെ ഒരു കോടിയുടെയും വികസന പ്രവർത്തികൾ നടത്താൻ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെക്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല, അര ദിത്തിയിൽ നിൽക്കുന്ന 12 ക്ലാസുമുറികളുടെ നിർമ്മാണത്തിനാണ് ഒരു കോടി 8 ലക്ഷം രൂപാ അനുവദിച്ചിട്ടുള്ളത്. ഇത് യഥാർത്ഥ്യമായാൽ ഒരു പരിധി വരെ ആശങ്ക ഒഴിയുമെന്ന് പ്രധാനാധ്യാപകൻ ജയകുമാർ പറഞ്ഞു, അമരമ്പലം ഗവ.യു.പി.സ്കൂളിന്റെ കെട്ടിടം കാലപഴക്കം കൊണ്ട് ഏതു സമയത്തും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്, എരഞ്ഞിമങ്ങാട് ഗവ:യു .പി സ്കൂളിൽ ജനൽ ഇല്ലാത്ത അര ഭിത്തിയിലുള്ള ക്ലാസ് മുറികൾ ഉണ്ട്. കുറുമ്പലങ്ങോട് ഗവ:യു .പി .സ്കൂളിൽ ജനലും വാതിലും ഇല്ലാത്ത അവസ്ഥയുണ്ട്, പള്ളിക്കുത്ത് ഗവ:യു .പി .മൈലാടി ഗവ.യു, പിഎന്ന സ്കൂളുകളിൽജനൽ ഇല്ലാത്ത ക്ലാസ് മുറി കൾ ഉണ്ടനിലമ്പൂർ, ഗവ: എം.യു.പിഎസിൽ ജനലും വാതിലും ഇല്ല, ചോളമുണ്ട ഗവ.എൽ.പി സ്കൂളിനും, കരിമ്പുഴ ജി.എം.എൽ.പി സ്കൂളിനും മതിലില്ല, ഇടിവണ്ണ ഗവ: എസ്റ്റേറ്റ് എൽ.പി സ്കൂളിൽ വാതിലും ജനലുമില്ലാത്ത ക്ലാസ് മുറികൾ ഉണ്ട്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്കൂളുകൾ നിലമ്പൂർ മേഖലയിൽ വ്യാപകമാണ് അതിനാൽ തന്നെ ഇഴജന്തുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്, സർക്കാർ സ്കൂളുകളുടെ വികസനത്തിനായി കോടികളുടെ ഫണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലതും ഇപ്പോഴും കടലാസിൽ മാത്രമാണ്, ഇനി ഒരു ദുരന്തം കൂടി ഉണ്ടാക്കും മുൻപ് സർക്കാർ സ്കൂളുകളുടെ വികസനത്തിന് അടിയന്തര ഇടപ്പെടലുകൾ അനിവാര്യമാണ്Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.