ETV Bharat / state

ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പിടിയില്‍ - സദാചാര ഗുണ്ടായിസം; ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പിടിയില്‍

പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച്  മുണ്ട അങ്ങാടിയില്‍ വെച്ചാണ് മര്‍ദനം.

സദാചാര ഗുണ്ടായിസം; ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പിടിയില്‍  latest malappuram
സദാചാര ഗുണ്ടായിസം; ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പിടിയില്‍
author img

By

Published : Jan 30, 2020, 9:36 PM IST

മലപ്പുറം: എടക്കര വഴിക്കടവ് മുണ്ടയില്‍ ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പൊലീസ് പിടിയില്‍. മുണ്ട സ്വദേശികളായ ചിത്രംപള്ളി ഷാജഹാന്‍, പുലിവെട്ടി മുഹമ്മദ് അര്‍ഷക്ക് സിദ്ദീഖ്, പൂതംകുറുഞ്ഞി ആഷിഖ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് മുണ്ട അങ്ങാടിയില്‍ വെച്ചാണ് മര്‍ദനം. ബസില്‍ നിന്നും ഇറക്കിയ പതിനെട്ടുകാരനായ ക്ലീനറെ നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണ് സംഘം മര്‍ദിച്ചത്. ജീവനക്കാരനെ മര്‍ദിക്കുന്നത് കണ്ടിട്ടും ബസ് സര്‍വീസ് തുടര്‍ന്നതായും നാട്ടുകാര്‍ നോക്കി നിന്നതായും പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് യുവാവിനെ സംഘത്തില്‍ നിന്നും മോചിപ്പിച്ചത്. പിന്നീട് യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍, എസ്ഐ ബി.എസ് ബിനു, എസ്ഐ ശിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Intro:വഴിക്കടവ് മുണ്ടയില്‍ സദാചാര ഗുണ്ടായിസത്തിലൂടെ ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പൊലീസ് പിടിയില്‍. Body:എടക്കര: വഴിക്കടവ് മുണ്ടയില്‍ സദാചാര ഗുണ്ടായിസത്തിലൂടെ ബസ് ക്ലീനറെ മര്‍ദിച്ച മൂന്നുപേര്‍ പൊലീസ് പിടിയില്‍. മുണ്ട സ്വദേശികളായ ചിത്രംപള്ളി ഷാജഹാന്‍, പുലിവെട്ടി മുഹമ്മദ് അര്‍ഷക്ക് സിദ്ദീഖ്, പൂതംകുറുഞ്ഞി ആഷിഖ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് വ്യാഴാഴ് രാവിലെ പത്തോടെ മുണ്ട അങ്ങ്ാടിയില്‍ വെച്ചാണ് മര്‍ദനം. ബസില്‍ നിന്നും ഇറക്കിയ പതിനെട്ടുകാരനായ ക്ലീനറെ നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണ് സംഘം മര്‍ദിച്ചത്. സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനെ മര്‍ദിക്കുന്നത് കണ്ടിട്ടും ബസ് സര്‍വീസ് തുടര്‍ന്നതായും നാട്ടുകാര്‍ നോക്കി നിന്നതായും പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് യുവാവിനെ സംഘത്തില്‍ നിന്നും മോചിപ്പിച്ചത്. പിന്നീട് യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍, എസ്.ഐ ബി.എസ്. ബിനു, എസ്.ഐ ശിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.Conclusion:Etv

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.