ETV Bharat / state

മുള്ളൻ പന്നി വേട്ട; ഒരാള്‍ അറസ്റ്റില്‍

മരുത മുണ്ടപ്പൊട്ടി സ്വദേശി തെക്കും വീട്ടിൽ മൊയ്‌തൂട്ടിയാണ് (59) അറസ്റ്റിലായത്.

man arrested on hunting Hedgehog  Hedgehog  മുള്ളൻ പന്നി വേട്ട  ഒരാള്‍ അറസ്റ്റില്‍  malappuram crime news  crime latest news
മുള്ളൻ പന്നി വേട്ട ; ഒരാള്‍ അറസ്റ്റില്‍
author img

By

Published : Mar 19, 2020, 2:32 PM IST

മലപ്പുറം: മുള്ളൻ പന്നിയെ വേട്ടയാടി പാകം ചെയ്‌ത ഇറച്ചിയുമായി ഒരാളെ വനപാലകർ അറസ്റ്റ് ചെയ്‌തു. മരുത മുണ്ടപ്പൊട്ടി സ്വദേശി തെക്കും വീട്ടിൽ മൊയ്‌തൂട്ടിയാണ് (59) അറസ്റ്റിലായത്. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാൽ പുളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് വേവിച്ചതും അല്ലാത്തതുമായ മുള്ളൻ പന്നിയുടെ 2.5 കിലോഗ്രാം ഇറച്ചിയും കണ്ടെടുത്തു. ചൊവ്വാഴ്‌ച രാത്രി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വല ഉപയോഗിച്ചാണ് ഇയാൾ മുള്ളന്‍ പന്നിയെ വേട്ടയാടി പിടിച്ചത്.

മുള്ളന്‍ പന്നിയുടെ അവശിഷ്‌ടങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിന്‍റെ സാമ്പിളുകൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. പോത്തുകൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. സലീം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ്, ബി.എഫ്.ഒമാരായ സാജിത്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.