മലപ്പുറം: അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി എത്തിയ ചരക്കു വാഹനങ്ങളിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ആനമറിയിൽ നിന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി.
ഇവർ നടത്തിയ പരിശ്രമത്തിന്‍റെ ഭാഗമായി തടസപ്പെട്ട ഗതാഗതം അരമണിക്കൂറിന് ശേഷം വീണ്ടും പുന:സ്ഥാപിച്ചു. നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോൺസന്‍റെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരായ മുഹമ്മദലി, മുത്തു, മാനുപ്പ എന്നിവരും ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്.