മലപ്പുറം: മലപ്പുറം നഗരസഭ യുഡിഎഫ് നിലനിർത്തി. ആകെ ഉള്ള 40 സീറ്റുകളിൽ 25 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 11 ഇടത്ത് സാന്നിധ്യം അറിയിച്ചപ്പോൾ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല.
മലപ്പുറം നഗരസഭയിലെ യുഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥി മുജീബ് കാടേരിയും വിജയിച്ചു. ആലത്തൂർപ്പടി വാർഡിൽ നിന്ന് മത്സരിച്ച മൂജീബ് കാടേരി 775 വോട്ടുകളാണ് നേടിയത്. നിലവില്‍ യൂത്ത് ലീഗിന്‍റെ സംസ്ഥാന സെക്രട്ടറിയായാണ്.
വോട്ട് നില
യുഡിഎഫ്-25
എൽഡിഎഫ് -11
ബിജെപി-0
മറ്റുള്ളവർ-4