മലപ്പുറം: മലപ്പുറം നഗരസഭ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തിയ പ്രവർത്തനമികവിന് എ ഗ്രേഡോട് കൂടിയാണ് ഹരിത ഓഫീസായി നഗരസഭ ഓഫീസ് തെരത്തെടുക്കപ്പെട്ടത്. ഹരിത ഓഫീസ് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശുചിത്വ മിഷനിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം നഗരസഭ ചെയർമാൻ മുജീബ് കാടേരി നഗരസഭാ സെക്രട്ടറി ഇൻ ചാർജ് എം. മൂസക്കുട്ടിക്ക് കൈമാറി.
കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ ഹരിത ചട്ടങ്ങൾ സംബന്ധിച്ച പ്രതിജ്ഞ എടുത്തു. നഗരസഭ ചെയർമാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാഴ്‌വസതുക്കൾ വിൽപന നടത്തിയ ഇനത്തിൽ ലഭിച്ച സംഖ്യക്കുള്ള ചെക്ക് ചെയർമാൻ ഹരിത കർമ്മസേന കൺവീനർ വിനീതക്ക് കൈമാറി.
മലപ്പുറം നഗരസഭ ഓഫീസിനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു - മലപ്പുറം നഗരസഭ
ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തിയ പ്രവർത്തനമികവിന് എ ഗ്രേഡോട് കൂടി ഹരിത ഓഫീസായി നഗരസഭ ഓഫീസ് തെരത്തെടുക്കപ്പെട്ടത്.