ETV Bharat / state

കൊവിഡ് പ്രതിരോധം : ഹെൽപ്പ് ലൈനുമായി മലപ്പുറം നഗരസഭ - ഹെൽപ്പ് ലൈനുമായി മലപ്പുറം നഗരസഭ

കോൾ സെന്‍ററില്‍ നിന്നും കൊവിഡ് രോഗികൾക്കായി ഐഎംഎയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ പത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാവും.

Kl-mpm-help desk Malappuram Municipal Corporation has started a 24-hour call center as part of the Kovid prevention activities Malappuram Municipal Corporation call center Covid prevention activities Covid കൊവിഡ് പ്രതിരോധം; ഹെൽപ്പ് ലൈനുമായി മലപ്പുറം നഗരസഭ കൊവിഡ് പ്രതിരോധം ഹെൽപ്പ് ലൈനുമായി മലപ്പുറം നഗരസഭ മലപ്പുറം നഗരസഭ
കൊവിഡ് പ്രതിരോധം; ഹെൽപ്പ് ലൈനുമായി മലപ്പുറം നഗരസഭ
author img

By

Published : May 4, 2021, 10:03 PM IST

മലപ്പുറം: സമഗ്ര കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ നിവാസികൾക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്‍റര്‍ മലപ്പുറം നഗരസഭയിൽ പ്രവര്‍ത്തനമാരംഭിച്ചു. കോൾ സെന്‍ററില്‍ നിന്നും കൊവിഡ് രോഗികൾക്കായി ഐഎംഎയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ പത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാവും. കൊവിഡ് രോഗികൾക്ക് മാനസികമായ പിൻബലം നൽകുന്നതോടൊപ്പം സമയോചിതമായ മാർഗ നിർദേശം നൽകുക എന്നത് കൂടിയാണ് കോൾ സെന്‍ററുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

രോഗവിവരങ്ങൾ ഡോക്ടർമാരുമായി സംസാരിക്കാവുന്നതും, തുടർ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗത്തിന് കീഴിൽ ചെയ്യുന്നതുമാണ്. അത്യാവശ്യ ചികിത്സ വേണ്ട രോഗികൾക്ക് ആംബുലൻസ് സർവീസും നഗരസഭയിൽ ലഭ്യമാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം നഗരസഭ തുടക്കം മുതൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

സമ്പൂർണ വാക്സിനേഷൻ പരിപാടിയിൽ ആയിരക്കണക്കിന് പേർക്ക് കുത്തിവയ്പ്പ് നടത്തുകയും, കെയർ സെൻ്റുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തുടർപ്രവർത്തനം എന്ന നിലയിൽ മുണ്ടുപറമ്പ് ഗവ:കൊളേജിൽ സി.എഫ്.എൽ .ടി.സികൾ ഉടൻ ആരംഭിക്കും. കോള്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.