മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമന വിവാദം തർക്കങ്ങളില്ലാതെ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. തിരൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമനം ഉടനുണ്ടാകുമെന്നാണ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട് മനസ്സിലാക്കാൻ സാധിച്ചത്. ചാൻസലറുടെ പൂർണമായ അധികാരത്തിൽ വരുന്ന കാര്യമാണ് വിവേചനാധികാരം ഉപയോഗിച്ച് ഇത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുജിസിയുടെ നിയമമനുസരിച്ച് വയസ് വൈസ് ചാൻസലർ ഷിപ്പിന് ഒരു ഘടകം അല്ല യുജിസിയുടെ റെഗുലേഷൻ സ്റ്റേറ്റ് അംഗീകരിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും അംഗീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു സാങ്കേതിക പ്രയാസം ആയിട്ട് വരില്ല എന്ന് തന്നെയാണ് കരുതുന്നതെന്നും നിയമനം ഉടനുണ്ടാകുമെന്നാണ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട് മനസ്സിലാക്കാൻ സാധിച്ചത് എന്നും മന്ത്രി തിരൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.