മലപ്പുറം: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ താലൂക്കിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മിന്നല്‍ പരിശോധന തുടരുന്നു. സിവില്‍ സപ്ലൈസ്, റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടക്കുന്നത്. പച്ചക്കറി, പലചരക്ക്, കൂള്‍ബാറുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
ഒരാഴ്ചയായി തുടരുന്ന പരിശോധനയില്‍ ചില കടകള്‍ക്കെതിരെ പിഴ ചുമത്തി. താലൂക്കിലെ 70 ഓളം കടകളില്‍ സംഘം പരിശോധന നടത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, അളവുതൂക്ക ഉപകരണങ്ങളില്‍ സീല്‍ പതിക്കാതിരിക്കുക, കടകളിലെ ശുചിത്വ കുറവ് തുടങ്ങിയ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.