മലപ്പുറം: ഇരുപത് രൂപയുടെ ഉച്ചയൂണുമായി വിഭവ ജനകീയ ഹോട്ടൽ തുറന്നു. സംസ്ഥാന സർക്കാരിന്‍റെ വിശപ്പുരഹിത കേരളം പദ്ധതിയിലുൾപ്പെടുത്തി വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് വിഭവ ജനകീയ ഹോട്ടൽ ആരംഭിച്ചത്. 20 രൂപയ്ക്ക് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുക എന്ന സ്വപ്‌നമാണ് ഇതിലൂടെ വട്ടംകുളം ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാക്കിയത്.
എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോവിന്ദ ടാക്കീസിന് സമീപമാണ് ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ പാറക്കലിന്‍റെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ലക്ഷ്‌മി ഉദ്ഘാടനം നിർവഹിച്ചു.