ETV Bharat / state

മലപ്പുറത്ത് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച നാല് പേർ പിടിയിൽ - ചന്ദനം മുറിക്കുക

ഇവരിൽ നിന്നും ഒമ്പതര കിലോ ചന്ദനവും, മരം മുറി ആയുധങ്ങളും ചന്ദനം കടത്താൻ കൊണ്ടുവന്ന ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്.

sandalwood  Malappuram  ചന്ദനം  ചന്ദനം മുറിക്കുക  Four arrested
മലപ്പുറത്ത് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച നാല് പേർ പിടിയിൽ
author img

By

Published : Jul 21, 2021, 1:38 AM IST

മലപ്പുറം: ചന്ദനം മുറിക്കുന്നതിനിടെ നാല് പേർ പിടിയിൽ. ചോലയിൽ ഉണ്ണിക്കുട്ടി (51) ചോലയിൽ അപ്പു (61), രവി ചോലയിൽ (43), ഒതുക്കുങ്ങൽ വടക്കൻ ശിഹാബ് എന്നിവരെയാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒമ്പതര കിലോ ചന്ദനവും, മരം മുറി ആയുധങ്ങളും ചന്ദനം കടത്താൻ കൊണ്ടുവന്ന ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്.

മങ്കടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും സ്ഥലം നോക്കുന്നയാളുടെ ഒത്താശയോടെയാണ് ഇവര്‍ ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ചത്. പ്രതികളെയും തൊണ്ടിമുതലും പൊലീസ് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ബുധനാഴ്ച ഇവരെ കോടതിയില്‍ ഹാജറാക്കും.

also read: ബ്രാഹ്മണനായതുകൊണ്ട് തമിഴ് സംസ്കാരം ഇഷ്ടപ്പെടുന്നുവെന്ന് റെയ്ന; സ്വയം ലജ്ജിക്കണമെന്ന് സോഷ്യല്‍ മീഡിയ

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.രാമദാസ്, എസ്.എഫ്.ഒ .സി.വിജയൻ ബി.എഫ്.ഒമാരായ സനൂപ് കൃഷ്ണൻ, പി.ആർ.രതീഷ്. വിപിൻ രാജ്., പി ജിബിഷ് എന്നിവർ ചേർന്നാണ് പ്രതികളെയും തൊണ്ടിമുതലും കരുവാരക്കുണ്ട് വനം സ്‌റ്റേഷനിൽ എത്തിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.