മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തികൾ വിലയിരുത്തിയ മന്ത്രി നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുലിമുട്ടിന്‍റെ ഉയരം കൂട്ടാനും കടലാക്രമണ പ്രദേശങ്ങളില്‍ ഭിത്തി നിര്‍മിക്കാനും തകര്‍ന്ന മേഖലകളില്‍ പുനര്‍ നിര്‍മിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Also Read:ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികൾ നൽകിയ നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ 20 ശതമാനം പ്രവൃത്തിയാണ് ഇതിനകം പൂര്‍ത്തിയായത്. തെക്കെ പുലിമുട്ടിന്‍റെ നിർമാണം 570 മീറ്ററും വടക്കേ പുലിമുട്ടിന്‍റേത് 530 മീറ്ററും പൂര്‍ത്തിയായിട്ടുണ്ട്. പരപ്പനങ്ങാടി, ചാപ്പപ്പടി, ചെട്ടിപ്പടി അങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി 600 മീറ്റര്‍ നീളത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാര്‍ബറാണ് ഒരുങ്ങുന്നത്. ബോട്ടു ജെട്ടി, ലേലപ്പുര, ലോക്കര്‍ റൂം, ടോയ്‌ലറ്റുകള്‍, കാന്‍റീൻ, വിശ്രമ കേന്ദ്രം, ശുദ്ധജല വിതരണ സംവിധാനം എന്നീ സൗകര്യങ്ങളും ഹാര്‍ബറിലുണ്ടാകും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്‌ബി മുഖേന അനുവദിച്ച 112.35 കോടി രൂപ വിനിയോഗിച്ചാണ് ഫിഷിങ് ഹാര്‍ബര്‍ നിർമിക്കുന്നത്. മന്ത്രിക്കൊപ്പം കെ.പി.എ മജീദ് എംഎല്‍എ, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.വി മുസ്തഫ, പി.പി ഷാഹുല്‍ ഹമീദ്, സി.നിസാര്‍ അഹമ്മദ്, സി.സീനത്ത് ആലിബാപ്പു തുടങ്ങിയവരും ഉണ്ടായിരുന്നു.