ETV Bharat / state

കാണാതായവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം പരിഗണനയില്‍

പ്രളയക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ സർക്കാർ നൽകും. മൃതദേഹം കിട്ടിയില്ലെങ്കിലും ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് തടസമുണ്ടാകില്ലെന്ന് മന്ത്രി കെ ടി ജലീൽ

മൃതദേഹം കിട്ടിയില്ലെങ്കിലും ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് തടസ്സമുണ്ടാകില്ല ;കെ ടി ജലീൽ
author img

By

Published : Aug 24, 2019, 9:17 PM IST

മലപ്പുറം: കവളപ്പാറയിൽ മൃതദേഹം കിട്ടിയില്ലെങ്കിലും ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് തടസമുണ്ടാകില്ലെന്ന് മന്ത്രി കെ ടി ജലീൽ. മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുന്നതോടൊപ്പം കാണാതായവരുടെ ബന്ധുക്കൾക്കും സഹായം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

പ്രളയബാധിത മേഖലകളിലെല്ലാം വകുപ്പുകൾ ഏകോപിച്ച് മികച്ച പ്രവർത്തനം നടത്താനായി. കവളപ്പാറയിലെ തിരച്ചിൽ കുടുംബാംഗങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അവസാന ആളെയും കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പ്രളയക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ സർക്കാർ നൽകും. ഇൻഷുറൻസ് ഉൾപ്പെടെയുള്ള കിട്ടുവാനുള്ള പരമാവധി സഹായം ഉറപ്പാക്കും. 224 കുടുംബങ്ങളാണ് ജില്ലയിൽ പുനരധിവസിപ്പിക്കാനുള്ളത്. അതുവരെ എല്ലാവർക്കും താൽക്കാലിക താമസം നൽകുമെന്നും സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദഗ്‌ദ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ ദുരിത മേഖലയിൽ പഠനം നടത്തുവാൻ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ ജാഫർ മാലിക്, മലപ്പുറം എസ്പി വി. അബ്ദുൽ കരീം, മറ്റു ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Intro:കവളപ്പാറ യിൽ മൃതദേഹം കിട്ടിയില്ലെങ്കിലും ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് തടസ്സമുണ്ടാകില്ല എന്ന് മന്ത്രി കെ ടി ജലീൽ. മരിച്ച ബന്ധുക്കൾക്ക് ധനസഹായം നൽകുന്നതോടൊപ്പം കാണാതായവരുടെ ബന്ധുക്കൾക്കും സഹായം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി. കാലവർഷക്കെടുതി യുമായി ബന്ധപ്പെട്ട മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിന് ശേഷമുള്ള മാധ്യമങ്ങളുടെ അറിയിച്ചതാണ് ഇക്കാര്യം

Body:കവളപ്പാറ യിലെ തിരച്ചിൽ കുടുംബാംഗങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി അവസാന ആളെയും കണ്ടെത്താനാണ് സർക്കാർ ആ ഗ്രഹിക്കുന്നത്. പ്രളയക്കെടുതിയിൽ മരിച്ചത് ആശ്രിതർക്ക് നാല് ലക്ഷം രൂപ സർക്കാർ നൽകും. ഇൻഷുറൻസ് ഉൾപ്പെടെയുള്ള കിട്ടുവാനുള്ള പരമാവധി സഹായം ഉറപ്പാക്കും.

byte
224 കുടുംബങ്ങളെ ജില്ലയിൽ പുനരധിവസിപ്പിക്കാനുള്ള ത്. പുനരധിവാസം സാധ്യമാക്കുന്നത് വരെ എല്ലാവർക്കും താൽക്കാലിക താമസം നൽകും സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭിക്കും എന്നും മന്ത്രി വ്യക്തമാക്കി
byte
കവളപ്പാറ ഉൾപ്പെടെയുള്ള പ്രളയബാധിത മേഖലകളിൽ എല്ലാം വകുപ്പുകൾ ഏകോപിച്ച മികച്ച പ്രവർത്തനം നടത്താനായി എന്നും വിദഗ്ധ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ ദുരിത മേഖലയിൽ പഠനം നടത്തുവാൻ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ ജാഫർ മാലിക് , മലപ്പുറം എസ്പി v. അബ്ദുൽ കരീം, മറ്റു ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.